പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന് ചുറ്റും 'ഹാപ്പി ബര്‍ത്ത് ഡേ' പാടി ആഘോഷിച്ച് യുവാക്കള്‍ ( വീഡിയോ)

പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പിന് ചുറ്റും നിന്ന് കൈകൊട്ടി ഹാപ്പി ബര്‍ത്ത് ഡേ പാടി ആഘോഷിക്കുകയാണ് ഒരു പറ്റം യുവാക്കള്‍
പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന് ചുറ്റും 'ഹാപ്പി ബര്‍ത്ത് ഡേ' പാടി ആഘോഷിച്ച് യുവാക്കള്‍ ( വീഡിയോ)

പാമ്പെന്നു കേള്‍ക്കുമ്പോള്‍ തന്നെ ഓടിയൊളിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. എന്നാല്‍ പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പിന് ചുറ്റും നിന്ന് കൈകൊട്ടി ഹാപ്പി ബര്‍ത്ത് ഡേ പാടി ആഘോഷിക്കുകയാണ് ഒരു പറ്റം യുവാക്കള്‍. നവമാധ്യമങ്ങളില്‍ വന്ന ഈ വീഡിയോ വൈറലായി മാറിയിട്ടുണ്ട്. 

യുവാക്കളുടെ കൈകൊട്ടും പാട്ടും കേട്ട് അമ്പരപ്പോടെ നോക്കുകയാണ് പാമ്പ്. റിതിക് എന്നയാളാണ് വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇത് എപ്പോഴുള്ള വീഡിയോ ആണെന്ന് വ്യക്തതയില്ല. 

എല്ലാവര്‍ക്കും നാഗപഞ്ചമി ദിനാശംസകള്‍.  ദൈവം അനുഗ്രഹിക്കട്ടെ. നാഗപഞ്ചമി ആഘോഷങ്ങള്‍. റിതിക് കുറിച്ചു. ജൂലൈ 25 ആണ് നാഗപഞ്ചമി ആയി ആഘോഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com