കാറിനുള്ളില്‍ 55 ഡിഗ്രി ചൂട്; ലോക്ക് ചെയ്ത് ഉടമ പുറത്ത് പോയി; അവശനായ 'ബൂമറിനെ' രക്ഷിച്ചത് വഴിയാത്രക്കാരന്‍; അറസ്റ്റ്

കാറിനുള്ളില്‍ 55 ഡിഗ്രി കനത്ത ചൂട്; ലോക്ക് ചെയ്ത് ഉടമ പുറത്ത് പോയി; അവശനായ 'ബൂമറിനെ' രക്ഷിച്ചത് വഴിയാത്രക്കാരന്‍; അറസ്റ്റ്
കാറിനുള്ളില്‍ 55 ഡിഗ്രി ചൂട്; ലോക്ക് ചെയ്ത് ഉടമ പുറത്ത് പോയി; അവശനായ 'ബൂമറിനെ' രക്ഷിച്ചത് വഴിയാത്രക്കാരന്‍; അറസ്റ്റ്

കാലിഫോര്‍ണിയ: കാറിന്റെ ഉള്ളില്‍ കുടുങ്ങിയ പോയ വളര്‍ത്തു പട്ടി അവശനായപ്പോള്‍ വഴിയാത്രക്കാരന്‍ രക്ഷകനായി. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവം. കനത്ത ചൂടത്ത് കാറില്‍ പട്ടിയെ തനിയെ നിര്‍ത്തി ഉടമ പുറത്ത് പോയതിനെ തുടര്‍ന്ന് കാറിലെ ചൂട് സഹിക്കാനാകാതെ പട്ടി അവശനായിപ്പോകുകയായിരുന്നു. 

വളര്‍ത്തു മൃഗത്തോട് ഇത്തരത്തില്‍ ക്രൂരത കാണിച്ച ഉടമയെ അറസ്റ്റ് ചെയ്തു. നായയെ കെയര്‍ സൊസൈറ്റിക്ക് കൈമാറി. 

37 ഡിഗ്രി സെല്‍ഷ്യസ് ചൂട് പുറത്തുള്ളപ്പോഴാണ് ഉടമ വെയിലത്ത് കാര്‍ നിര്‍ത്തി പുറത്ത് പോയത്. ഈ സമയത്ത് കാറിനകത്ത് 50-55 ഡിഗ്രി സെല്‍ഷ്യസായിരുന്നു ചൂട്. കാറിനകത്തായിരുന്ന പട്ടി പുറത്തിറങ്ങാന്‍ കഴിയാതെ അവശനായത്. 

ബൂമര്‍ എന്ന് പേരുള്ള വളര്‍ത്തു നായയാണ് ഒരുവേള മരണത്തെ മുഖാമുഖം കണ്ടത്. കാറിലിരുന്ന് പട്ടി ഉച്ചത്തില്‍ കുരയ്ക്കുന്നുണ്ടായിരുന്നു. ഈ വഴി കടന്നുപോയ ഒരു വഴിയാത്രക്കാരനാണ് പട്ടിയുടെ ദയനീയ സ്ഥിതി കണ്ട് അതിനെ രക്ഷിച്ചത്. 

വഴിയാത്രക്കാരന്‍ റിവര്‍സൈഡ് കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്‌മെന്റില്‍ വിളിച്ച് സഹായം തേടി. പിന്നീട് രക്ഷാപ്രവര്‍ത്തക സംഘമെത്തി പട്ടിയെ തങ്ങളുടെ പട്രോളിങ് കാറിലേക്ക് മാറ്റി. ഈ കാറിലെ എസിയിലാണ് പട്ടിയെ പിന്നീട് ഇരുത്തിയത്. ഉടമ അറസ്റ്റിലായതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ പട്ടിയെ കെയര്‍ സൊസൈറ്റിയിലേക്ക് മാറ്റി. 

സംഭവത്തിന് പിന്നാലെ റിവര്‍സൈഡ് കൗണ്ടി ഷെരീഫ് ഓഫീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തി. പുറത്ത് പോകുമ്പോള്‍ ആളുകള്‍ കുട്ടികളേയും വളര്‍ത്തു മൃഗങ്ങളേയും കാറില്‍ ഇരുത്തി ലോക്ക് ചെയ്ത് പോകരുതെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com