കയ്യിലെ വള്ളി ലിഫ്റ്റില്‍ കുടുങ്ങി; തൂങ്ങിയാടി പെണ്‍കുട്ടി; നടുക്കും ഈ കാഴ്ച

കുഞ്ഞുങ്ങൾ  ഒറ്റയ്ക്ക് ലിഫ്റ്റിലും മറ്റും കയറ്റുമ്പോള്‍ ഉണ്ടായേക്കാവുന്ന അപകടങ്ങളുടെ നേര്‍സാക്ഷ്യമാണ് ഈ സംഭവം
കയ്യിലെ വള്ളി ലിഫ്റ്റില്‍ കുടുങ്ങി; തൂങ്ങിയാടി പെണ്‍കുട്ടി; നടുക്കും ഈ കാഴ്ച

ബെയ്ജിങ്∙ ലിഫ്റ്റിന്റെ വാതിലിനിടയില്‍ കയ്യിലെ തോല്‍വാര്‍ കുടുങ്ങിയതിനെ തുടര്‍ന്നു മുകളിലേക്ക് ഉയര്‍ന്നു പൊങ്ങി മിനിറ്റുകളോളം തൂങ്ങിക്കിടന്ന പെണ്‍കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി.ഹൃദയം നിലയ്ക്കുന്ന വിഡിയോ നിമിഷങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. കുഞ്ഞുങ്ങൾ  ഒറ്റയ്ക്ക് ലിഫ്റ്റിലും മറ്റും കയറ്റുമ്പോള്‍ ഉണ്ടായേക്കാവുന്ന അപകടങ്ങളുടെ നേര്‍സാക്ഷ്യമാണ് ഈ സംഭവം.

പെണ്‍കുട്ടി ഒറ്റയ്ക്കാണു ലിഫ്റ്റിനുള്ളില്‍ പ്രവേശിച്ചത്. കുട്ടിക്കൊപ്പമുണ്ടായിരുന്ന ആള്‍പുറത്തുനില്‍ക്കുന്നുണ്ടായിരുന്നു. കുട്ടി ഉള്ളില്‍ കടന്നയുടന്‍ ലിഫ്റ്റ് അടഞ്ഞു. ഇതിനിടയില്‍ കുഞ്ഞിന്റെ കൈത്തണ്ടയിലുണ്ടായിരുന്ന തോല്‍വാർ കതകിനിടയില്‍ കുരുങ്ങുകയായിരുന്നു.
ലിഫ്റ്റ് പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ കുഞ്ഞും മുകളിലേക്ക് ഉയര്‍ന്ന് മുകളറ്റം വരെയെത്തി. മിനിറ്റുകളോളം കുഞ്ഞു തൂങ്ങിക്കിടക്കുന്നത് വിഡിയോയില്‍ കാണാം. എന്നാല്‍ അസാധാരണമായ ചലനങ്ങള്‍ മൂലമാകാം ലിഫ്റ്റ് അടിയന്തരമായി പ്രവര്‍ത്തനം നിലച്ചു. ഇതു മൂലം കൂടുതല്‍ അപകടമുണ്ടായില്ല. ലിഫ്റ്റ് തിരിച്ചു താഴേക്കു ചലിച്ചതോടെ കുഞ്ഞിനു നിലത്തിറങ്ങാനായി. തുടര്‍ന്ന് ചെറിയ പരുക്കുകളോടെ കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.

കുഞ്ഞുങ്ങള്‍ ഓടിപ്പോകാതിരിക്കാന്‍ രക്ഷിതാക്കള്‍ ഉപയോഗിക്കുന്നതാണ് കൈയിലുണ്ടായിരുന്ന തോല്‍വാര്‍. വ്യാഴാഴ്ച ഹ്യൂബെ പ്രവിശ്യയിലെ ദയേ നഗരത്തിലാണു സംഭവം. നൂറുകണക്കിന് ആളുകളാണ് വിഡിയോ കണ്ട് സമൂഹമാധ്യമങ്ങളില്‍ ഞെട്ടലോടെ പ്രതികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com