പുഴയിലേക്ക് ചാടിയ ഉടമ തിരിച്ചു വരുന്നതും കാത്ത് വളർത്തു നായ; പാലത്തിൽ ഇരുന്നത് ദിവസങ്ങളോളം; നൊമ്പരക്കാഴ്ച

പുഴയിലേക്ക് ചാടിയ ഉടമ തിരിച്ചു വരുന്നതും കാത്ത് വളർത്തു നായ; പാലത്തിൽ ഇരുന്നത് ദിവസങ്ങളോളം; നൊമ്പരക്കാഴ്ച
പുഴയിലേക്ക് ചാടിയ ഉടമ തിരിച്ചു വരുന്നതും കാത്ത് വളർത്തു നായ; പാലത്തിൽ ഇരുന്നത് ദിവസങ്ങളോളം; നൊമ്പരക്കാഴ്ച

വുഹാന്‍: പാലത്തില്‍ നിന്ന് പുഴയിലേക്ക് എടുത്തുചാടിയ തന്റെ ഉടമ തിരികെയെത്തുമെന്ന പ്രതീക്ഷയില്‍ ദിവസങ്ങളായി കാത്തു നില്‍ക്കുന്ന വളര്‍ത്തു നായയുടെ ചിത്രങ്ങള്‍ നൊമ്പരക്കാഴ്ചയായി. പുഴയിലേക്ക് നോക്കി പാലത്തില്‍ ദിവസങ്ങളോളം നായ കാത്തു നിന്നു. നായയുടെ ഹൃദയഭേദകമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.

ചൈനയിലെ വുഹാനിലാണ് സംഭവം. വുഹാനിലെ യാങ്‌സി പാലത്തിന് മുകളില്‍ നിന്നാണ് നായയുടെ ഉടമസ്ഥന്‍ പുഴയിലേക്ക് ചാടിയത്. നാട്ടുകാരനായ സൂ എന്നയാളാണ് നായ പാലത്തില്‍ ഇരിക്കുന്നത് കണ്ടത്. ഉടന്‍ സൂ അതിന്റെ ചിത്രങ്ങളെടുത്ത് സാമൂഹിക മാധ്യമത്തിലിട്ടു. നിമിഷങ്ങള്‍ കൊണ്ടുതന്നെ ചിത്രങ്ങള്‍ വൈറലായി മാറുകയും ചെയ്തു.

പാലത്തിന് മുകളില്‍ നിന്ന് നായയെ എടുത്ത് വളര്‍ത്താന്‍ കൊണ്ടു പോകാമെന്ന് സൂ തീരുമാനിച്ചു. എന്നാല്‍ അടുത്തെത്തിയപ്പോള്‍ നായ ഓടിപ്പോയതായി സൂ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ സൂവിന്റെ പോസ്റ്റ് കണ്ട് വുഹാന്‍ സ്‌മോള്‍ അനിമല്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ ഡയറക്ടര്‍ ഡു ഫാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം നായയെ തിരയാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. മെയ് 30ന് വൈകീട്ടാണ് ഉടമയെ പിന്തുടര്‍ന്ന് നായ യാങ്‌സി പാലത്തിലേക്ക് എത്തിയതെന്ന് ഡു ഫാന്‍ വ്യക്തമാക്കി.

എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ അധികൃതരുമായി ബന്ധപ്പെട്ടു. പാലത്തില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ കണ്ടെങ്കിലും അതില്‍ ഒന്നും വ്യക്തമല്ല. നായയുടെ ഉടമ വെള്ളത്തിലേക്ക് എടുത്തു ചാടുന്നത് വീഡിയോയില്‍ കാണുന്നുണ്ടെന്നും ഡു ഫാന്‍ പറഞ്ഞു. നായയെ ആരെങ്കിലും തിരിച്ചറിഞ്ഞാല്‍ വിവരം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നായക്ക് പുതിയ ഉടമയെ കിട്ടുമെന്ന പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വുഹാനില്‍ സമാനമായ സംഭവം നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡ് ബാധിച്ച് മൂന്ന് മാസത്തോളം ആശുപത്രിയില്‍ കിടന്ന തന്റെ ഉടമയെ കാത്ത് നായ പുറത്ത് കഴിഞ്ഞതായിരുന്നു സംഭവം. ഉടമ മരിച്ചതോടെ ഇതിനെ അഭയ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com