ഇനി പറയു, കുരങ്ങന്‍മാരല്ലേ നമ്മുടെ പൂര്‍വികര്‍; 'മീനൂട്ട്' നടത്തി ചിമ്പാന്‍സി (വീഡിയോ)

ഇനി പറയു, കുരങ്ങന്‍മാരല്ലേ നമ്മുടെ പൂര്‍വികര്‍; 'മീനൂട്ട്' നടത്തി ചിമ്പാന്‍സി
ഇനി പറയു, കുരങ്ങന്‍മാരല്ലേ നമ്മുടെ പൂര്‍വികര്‍; 'മീനൂട്ട്' നടത്തി ചിമ്പാന്‍സി (വീഡിയോ)

കുരങ്ങന്‍മാരില്‍ നിന്നാണ് മനുഷ്യ വംശത്തിന്റെ ഉത്ഭവം എന്ന വാദം കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. അതിനെ സാധൂകരിക്കുന്ന നിരവധി വിഷയങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്.

ഇവിടെയിതാ ഈ ചിമ്പാന്‍സിയുടെ പ്രവൃത്തി കണ്ടാല്‍ നിങ്ങളും പറയും മനുഷ്യ കുലം കടപ്പെട്ടിരിക്കുന്നത് കുരങ്ങന്‍മാരോടാണെന്ന്. ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററില്‍ പങ്കിട്ട ഈ വീഡിയോ ശ്രദ്ധേയമാകുകയാണ്.

മത്സ്യങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന ചിമ്പാന്‍സിയാണ് വീഡിയോയില്‍. ചെറിയൊരു മരപ്പാലത്തിന് മുകളിലിരുന്നു അരികിലുള്ള കൊച്ചു പാത്രത്തില്‍ നിന്ന് ധാന്യം എടുത്ത് വെള്ളത്തിലുള്ള മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കുകയാണ് കക്ഷി. മനുഷ്യന്‍ ചെയ്യുന്ന അത്ര കൈയടക്കത്തോടെയാണ് ചിമ്പാന്‍സി തീറ്റ നല്‍കുന്നത്.

ചിമ്പാന്‍സികള്‍ക്ക് 98 ശതമാനം വരെ മനുഷ്യരുമായി സാമ്യമുണ്ട്. മനോവിഷമം തീര്‍ക്കാന്‍ ഏറ്റവും നല്ല വഴികളിലൊന്നാണ് മീനൂട്ട്. നിങ്ങള്‍ക്കും ശ്രമിക്കാവുന്നതാണ്- എന്നൊരു കുറിപ്പും വീഡിയോക്കൊപ്പം സുശാന്ത ചര്‍ത്തിട്ടുണ്ട്. വീഡിയോക്ക് മികച്ച കമന്റുകളാണ് ലഭിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com