എസ്എസ്‌സി- സിജിഎല്‍ പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടാം; കുറുക്കു വഴികൾ ഇങ്ങനെ

എസ്എസ്‌സി- സിജിഎല്‍ പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടാം; കുറുക്കു വഴികൾ ഇങ്ങനെ
എസ്എസ്‌സി- സിജിഎല്‍ പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടാം; കുറുക്കു വഴികൾ ഇങ്ങനെ

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി) നടത്തുന്ന കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (സിജിഎല്‍) പരീക്ഷ 2020 ഒക്ടോബര്‍ 14 മുതല്‍ 17 വരെ നടക്കും. കേന്ദ്ര സര്‍ക്കാരിനു കീഴില്‍ വിവിധ വകുപ്പുകളിലെ ഗ്രൂപ്പ് ബി,സി തസ്തികകളിലേക്കുള്ള  നിയമനത്തിനായാണ് സിജിഎല്‍ പരീക്ഷ നടത്തുന്നത്. നാല് ഘട്ടമായി നടത്തുന്ന പരീക്ഷയുടെ രണ്ടാം ഘട്ടമാണ് ഒക്ടോബറില്‍ നടക്കുന്നത്. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങാന്‍ സമയമായി.

രണ്ടാം ഘട്ട പരീക്ഷയില്‍ മാത്‌സും ഇംഗ്ലീഷുമാണ് രണ്ട് വിഭാഗങ്ങള്‍. ഈ ഘട്ടത്തില്‍ 180ന് മുകളില്‍ മാര്‍ക്ക് സ്വന്തമാക്കാനുള്ള ശ്രമമാണ് നിങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്. അങ്ങനെ സാധിച്ചാല്‍ നിങ്ങള്‍ക്ക് ആദ്യ 100 റാങ്കിനുള്ളില്‍ സ്ഥാനം നേടാന്‍ സാധിക്കും.

180ന് മുകളില്‍ എങ്ങനെ മാര്‍ക്ക് സ്‌കോര്‍ ചെയ്യാം എന്നതിനുള്ള വഴികളാണ് ഇനി വിവരിക്കാന്‍ പോകുന്നത്. ആത്മവിശ്വാസത്തോടെ പഠനം ആരംഭിക്കുകയാണ് ആദ്യം വേണ്ടത്. കഴിഞ്ഞ വര്‍ഷങ്ങളിലെ സിജിഎല്‍ പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ നിങ്ങള്‍ ആദ്യം തന്നെ വിശകലനം ചെയ്യണം. ഇതില്‍ ഏത് ഭാഗത്താണ് നിങ്ങള്‍ക്ക് കൂടുതല്‍ അറിവുള്ളതെന്നും ഇല്ലാത്തതെന്നും തുടക്കത്തില്‍ തന്നെ നിര്‍ണയിച്ച ശേഷം പഠനം ആരംഭിക്കുക. മാത്‌സ് പരീക്ഷയില്‍ എങ്ങനെ മാര്‍ക്കുകള്‍ കൂടുതല്‍ നേടാമെന്നാണ് ഇനി പറയാന്‍ പോകുന്നത്.

കുറുക്കു വഴികളും തന്ത്രങ്ങളും

വേഗതയും കൃത്യതയും ആവശ്യമുള്ള പരീക്ഷയായതിനാല്‍ കുറുക്കു വഴികളും ചില പൊടിക്കൈകളും വിഷയം പഠിക്കുന്നതിന് നിങ്ങളെ സഹായിക്കും. കണക്കുകൂട്ടലുകള്‍ ഏറെ ആവശ്യമുള്ളതിനാല്‍ ഓര്‍മ്മയില്‍ നില്‍ക്കാനും അത് വേണ്ട സമയത്ത് പ്രയോഗിക്കാനും കുറുക്കു വഴികളിലൂടെയുള്ള പഠനം ആവശ്യമാണ്.

സമയം വളരെ പ്രധാനം

സമയം കൃത്യമായി പാലിച്ച് പരീക്ഷയെഴുതുക എന്നത് പരമ പ്രധാനമാണ്. ചോദ്യങ്ങള്‍ക്ക് സമയമെടുത്താണ് ഉത്തരം എഴുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് 180 മാര്‍ക്കിന് മുകളില്‍ സ്‌കോര്‍ ചെയ്യുക എന്നത് ബുദ്ധിമുട്ടായി മാറും. ഉത്തരങ്ങള്‍ ഏഴുതുന്നതിന്റെ വേഗത വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ സിജിഎല്‍ പരീക്ഷയുടെ മോക്ക് ടെസ്റ്റുകള്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്. പേനയുടേയും പേപ്പറിന്റേയും ഉപയോഗം കുറച്ച് ഉത്തരങ്ങള്‍ മനസില്‍ തന്നെ കണ്ടെത്താന്‍ ശ്രമിച്ചാല്‍ നിങ്ങളുടെ പ്രോബ്ലങ്ങള്‍ സോള്‍വ് ചെയ്യാനുള്ള വേഗത വര്‍ധിപ്പിക്കാനും അത് ഉപകരിക്കും.

പുസ്തകങ്ങളുടെ, പഠനോപകരണങ്ങളുടെ തിരഞ്ഞെടുപ്പ്

പഠനത്തിനാവശ്യമായ പുസ്തകങ്ങളും മറ്റ് ഉപകരണങ്ങളും വിവേകത്തോടെ തിരഞ്ഞെടുക്കുക എന്നതും പരമ പ്രധാനമാണ്. പ്രത്യേകം ഓര്‍ക്കേണ്ട കാര്യം പുസ്തകളുടേയും മറ്റും അളവല്ല പ്രധാനം. അതിന്റെ ഗുണനിലവാരമാണ്. അതിലാണ് ശ്രദ്ധ വേണ്ടത്.

കഴിഞ്ഞ പരീക്ഷകളുടെ റിവിഷന്‍

കഴിഞ്ഞ കാലങ്ങളില്‍ നടന്ന എസ്എസ്‌സി- സിജിഎല്‍ പരീക്ഷകളുടെ റിവിഷന്‍ നിര്‍ബന്ധമാണ്. അത് പരിശീലത്തിനൊപ്പം നിരന്തരം ചെയ്യണം. സ്വയം വിലയിരുത്തുന്നതിന് അത് ഏറെ ഉപകാരപ്പെടും. ഒരു പ്രത്യേക വിഷയത്തില്‍ നിങ്ങള്‍ക്ക് അറിവ് കുറവുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കാലങ്ങളില്‍ വന്ന ചോദ്യങ്ങളും ഉത്തരങ്ങളും പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണ്. അത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

ബീജഗണിതം, ത്രികോണമിതി, ജ്യാമിതി, മെന്‍സറേഷന്‍ തുടങ്ങിയ വിഭാഗങ്ങളിലെ ചോദ്യങ്ങള്‍ സൂത്രവാക്യങ്ങളും സമവാക്യങ്ങളും ഉപയോഗിക്കാതെ പരിഹരിക്കാനാവില്ല. അവ ഓര്‍മയില്‍ നില്‍ക്കാന്‍ മനഃപാഠം പഠിക്കേണ്ടി വരും. പഠിക്കുന്ന കാര്യങ്ങള്‍ കുറിപ്പുകളായി രേഖപ്പെടുത്തി വയ്ക്കുക. പിന്നീട് ഈ നോട്ടുകളും റിവിഷന്‍ ചെയ്യുക.

മതിയായ പരിശീലനമില്ലാതെ നിങ്ങള്‍ക്ക് ഈ പരീക്ഷയില്‍ വിജയിക്കാന്‍ സാധിക്കില്ല. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന നിങ്ങള്‍ക്ക് SSC CGL preparation  ആപിന്റെ സഹായം തേടാം. ആപില്‍ നിരവധി വിദഗ്ദ്ധ ക്യൂറേറ്റഡ് മോക്ക് ടെസ്റ്റുകള്‍, ക്വിസുകള്‍, മറ്റ് പ്രസക്തമായ പഠന സാമഗ്രികള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com