ഓടുന്ന കാറിനുളളില്‍ പാമ്പ്, ഞെട്ടി തരിച്ച് യുവതി; വാഹനം കെട്ടിവലിച്ചു, പുറത്ത് പോകുന്നത് കാത്ത് മണിക്കൂറുകളോളം

അമേരിക്കയില്‍ വാഹനം ഓടിച്ചു പോകവേ, കാറിനുളളില്‍ പാമ്പിനെ കണ്ട് ഭയന്ന് സ്ത്രീ
ഓടുന്ന കാറിനുളളില്‍ പാമ്പ്, ഞെട്ടി തരിച്ച് യുവതി; വാഹനം കെട്ടിവലിച്ചു, പുറത്ത് പോകുന്നത് കാത്ത് മണിക്കൂറുകളോളം

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വാഹനം ഓടിച്ചു പോകവേ, കാറിനുളളില്‍ പാമ്പിനെ കണ്ട് ഭയന്ന് സ്ത്രീ. കാറിനുളളില്‍ യുവതി പാമ്പിനെ കണ്ടതിന്റെ അനുഭവം വിശദീകരിച്ച് യൂറേക്ക പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലായി.

ഇന്റര്‍‌സ്റ്റേറ്റ് 44 ല്‍ വാഹനം ഓടിക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടത്.സീറ്റിന്റെ അടിയിലുളള ചവിട്ടിയില്‍ ചുരുണ്ടു കൂടി കിടക്കുന്ന നിലയിലായിരുന്നു പാമ്പ്. അതിനിടെ ഡ്രൈവറുടെ സീറ്റിലേക്ക് ഇഴഞ്ഞുവന്ന പാമ്പിനെ കണ്ട് സ്ത്രീ ഭയന്നു. ഉടനെ പൊലീസിന്റെ സഹായം തേടുകയായിരുന്നു.

എന്നാല്‍ ഏറെ നേരം ശ്രമിച്ചിട്ടും പാമ്പിനെ കാറിനുളളില്‍ നിന്ന് പുറത്ത് എടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് കാര്‍ മറ്റൊരു സ്ഥലത്തേയ്ക്ക് കെട്ടി വലിച്ചു കൊണ്ടുപോയി. കാര്‍ തനിയെ പുറത്തേയ്ക്ക് വരുന്നത് കാത്ത് മണിക്കൂറുകളോളമാണ് ചെലവഴിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com