കുളത്തില്‍ ചെറിയ പാമ്പിനെ പിന്തുടര്‍ന്ന് പിടിച്ച് രാജവെമ്പാല, കരയില്‍ വച്ച് വിഴുങ്ങി,  ( വീഡിയോ)

കുളത്തില്‍ ചെറിയ പാമ്പിനെ പിന്തുടര്‍ന്ന് പിടിച്ച് രാജവെമ്പാല, കരയില്‍ വച്ച് വിഴുങ്ങി,  ( വീഡിയോ)

ഇരയെ പിടിക്കാന്‍ രാജവെമ്പാല പിന്തുടരുന്നതിന്റെ വീഡിയോ വൈറലാകുന്നു

ഇരയെ പിടിക്കാന്‍ രാജവെമ്പാല പിന്തുടരുന്നതിന്റെ വീഡിയോ വൈറലാകുന്നു. കുളത്തില്‍ ചെറിയ പാമ്പിനെ പിടിക്കാന്‍ രാജവെമ്പാല അതിവേഗം ഇഴഞ്ഞു നീങ്ങുന്നതും അവസാനം ശ്രമത്തില്‍ വിജയിക്കുന്നതുമാണ് വീഡിയോയില്‍ ഉളളത്.

തായ്‌ലന്‍ഡില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. 3.7 മീറ്റര്‍ നീളമുളള രാജവെമ്പാലയാണ് ചെറിയ പാമ്പിനെ വിഴുങ്ങിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ചേര്‍ന്ന് ഇരയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും വ്യാപകമായാണ് പ്രചരിക്കുന്നത്. എന്നാല്‍ ചെറിയ പാമ്പ് രാജവെമ്പാലയുടെ വായില്‍ വച്ച് തന്നെ ചത്തുപോയതായി നാട്ടുകാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com