യുവതിക്ക് ഇരട്ട ​ഗർഭപാത്രം, രണ്ടിലും ഇരട്ട കുട്ടികൾ! അത്യപൂർവം

അപൂർവങ്ങളിൽ അപൂർവം; യുവതിക്ക് ഇരട്ട ​ഗർഭപാത്രം, രണ്ടിലും ഇരട്ട കുട്ടികൾ!
യുവതിക്ക് ഇരട്ട ​ഗർഭപാത്രം, രണ്ടിലും ഇരട്ട കുട്ടികൾ! അത്യപൂർവം

ലണ്ടൻ: ഗർഭിണിയായ ശേഷമുള്ള പതിവ് പരിശോധനയ്ക്കായാണ് ആ 28കാരി ആശുപത്രിയിൽ പോയത്. സ്കാനിങ് നടത്തിയ ഡോക്ടർമാർ അമ്പരപ്പിക്കുന്ന കാഴ്ചയാണ് പരിശോധിച്ചപ്പോൾ കണ്ടത്. ആ 28കാരിക്ക് ഇരട്ട ​ഗർഭ പാത്രങ്ങളുണ്ടെന്ന് സ്കാനിങ്ങിൽ കണ്ടു. അതിൽ രണ്ടിലും ഇരട്ട കുട്ടികളും വളരുന്നു!

എസെക്സിലെ ബ്രെയിൻട്രീയിൽ താമസിക്കുന്ന കെല്ലി ഫെയർഹസ്റ്റിനാണ് അപൂർവങ്ങളിൽ അപൂർവമായ ഈ ഗർഭധാരണം സംഭവിച്ചത്. അപൂർവങ്ങളിൽ അത്യപൂർവമെന്നാണ് ഇതിനെ ഡോക്ടർമാർ വിശേഷിപ്പിച്ചത്.

ഗർഭിണിയായി 12 ആഴ്ചകൾ പിന്നിട്ടതിനെ തുടർന്ന് നടത്തിയ സ്കാനിങ്ങിലാണ് തനിക്ക് ഇരട്ട ഗർഭപാത്രങ്ങളുള്ള കാര്യം കെല്ലി അറിയുന്നത്. തന്നെയുമല്ല ഓരോ ഗർഭപാത്രത്തിലും ഇരട്ട കുട്ടികൾ വളരുന്നതായും താമസിയാതെ കെല്ലി അറിഞ്ഞു.

കെല്ലിക്കും പങ്കാളിയായ 34കാരൻ ജോഷ്വ ബൗണ്ടിക്കും മൂന്നും നാലും വയസുളള രണ്ട് പെൺകുട്ടികൾ ഉണ്ട്. 'രണ്ടാമത്തെ കുട്ടി ഉണ്ടായ സമയത്ത് എനിക്ക് ബൈകോർണ്യൂവെറ്റ്‌ യൂട്രസ് ഉണ്ടാകാമെന്ന് അവർ പറഞ്ഞിരുന്നു. അതായത് പൂർണമായി രൂപപ്പെടാത്ത ഒന്ന്. എന്നാൽ ഇത്തവണ സ്കാനിങ്ങിനായി പോയപ്പോഴാണ് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വന്നത്. ഞാൻ ശരിക്കും അത്ഭുതപ്പെട്ടു പോയി.' കെല്ലി പറയുന്നു.

ഇരട്ട ​ഗർഭപാത്രങ്ങളും അതിൽ ഇരട്ട കുട്ടികളും എന്നത് കാര്യങ്ങളെ കുറച്ച് സങ്കീർണമാക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതിനാൽ കുഞ്ഞുങ്ങളെ സിസേറിയനിലൂടെ പുറത്തെടുക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com