ഇനി 'ഹില്‍സ് സര്‍ചാര്‍ജ്' കൂടി നൽകണം ; ഊട്ടി - മേട്ടുപ്പാളയം പൈതൃക തീവണ്ടി നിരക്ക് കുത്തനെ കൂട്ടി

റിസര്‍വേഷന്‍ ചാര്‍ജൊഴിച്ച് ബാക്കിയെല്ലാ നിരക്കുകളും ആനുപാതികമായി വര്‍ധിപ്പിച്ചിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മേട്ടുപ്പാളയം: ഊട്ടി- മേട്ടുപ്പാളയം പൈതൃക തീവണ്ടി യാത്ര ഇനി ചെലവേറും. പൈതൃക ട്രെയിൻ ടിക്കറ്റ്‌ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. പുതുതായി ഹില്‍സ് സര്‍ചാര്‍ജ് എന്ന പേരിലാണ് ടിക്കറ്റിന്റെ വില വര്‍ധിപ്പിച്ചത്.

റിസര്‍വേഷന്‍ ചാര്‍ജൊഴിച്ച് ബാക്കിയെല്ലാ നിരക്കുകളും ആനുപാതികമായി വര്‍ധിപ്പിച്ചിട്ടുണ്ട്. നിരക്കുവര്‍ധന പ്രാബല്യത്തില്‍ വന്നു. ജൂണ്‍വരെ മുന്‍കൂട്ടി റിസര്‍വേഷന്‍ ചെയ്ത യാത്രക്കാര്‍ക്ക് കൂടിയനിരക്ക് നല്‍കേണ്ടതില്ല.

രണ്ട് വര്‍ഷം മുമ്പ് മേട്ടുപ്പാളയത്തുനിന്ന് ഊട്ടിയിലേക്ക് 15 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് 75 രൂപയായി വര്‍ധിപ്പിച്ചിരുന്നു. കൂനൂരിലേക്ക് 10 രൂപയുമായിരുന്ന നിരക്ക് 50 രൂപയായും വര്‍ധിപ്പിച്ചു.

മേട്ടുപ്പാളയത്തു നിന്നും കുനൂരിലേക്ക് ജനറല്‍ ടിക്കറ്റ് നിരക്ക് 50 രൂപയില്‍ നിന്നും 110 ആയി ഉയര്‍ന്നു. ഊട്ടിയിലേക്ക് 75 രൂപയായിരുന്നത് 175 രൂപയായും കൂടി. സെക്കന്‍ഡ് ക്ലാസ് യാത്രാനിരക്ക് കുനൂരിലേക്ക് 85 രൂപയായിരുന്നത് 145 രൂപയായും, ഊട്ടിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 190 ല്‍ നിന്ന് 295 രൂപയായും വര്‍ധിച്ചു. 

മേട്ടുപ്പാളയത്തുനിന്നും കുനൂരിലേക്ക് ഫസ്റ്റ് ക്ലാസ് നിരക്ക് 445 രൂപയാണ്. അതേസമയം മേട്ടുപ്പാളയത്തുനിന്നും ഊട്ടിയിലേക്ക് ടിക്കറ്റ് നിരക്ക് 395 രൂപയില്‍ നിന്നും 600 രൂപയായി കൂട്ടിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com