കൊമ്പനെ 'വിരട്ടി' കുട്ടിപോത്ത് (വീഡിയോ)

നേച്ചര്‍ ഈസ് ലിറ്റ്  എന്ന ട്വിറ്റര്‍ പേജിലാണ് കുട്ടിപോത്തിന്റെ കുട്ടിക്കുറുമ്പ് വൈറലായത്
കൊമ്പനെ 'വിരട്ടി' കുട്ടിപോത്ത് (വീഡിയോ)

ലിപ്പത്തിലല്ല കാര്യം, ചങ്കൂറ്റമുണ്ടെങ്കില്‍ ഒരു ആനയെ വരെ ഓടിക്കാം...ആനയെ കുത്തി വീഴ്ത്താന്‍ രണ്ടും കല്പിച്ച് വരുന്ന കുട്ടിപോത്തിന്റെ ദൃശ്യങ്ങള്‍ കണ്ടാല്‍ ഇങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുളളൂ. അത്തരത്തിലുള്ള ഒരു കുട്ടി പോത്തിന്റെയും കാട്ടാനയുടെയും വീഡിയോ ആണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. നേച്ചര്‍ ഈസ് ലിറ്റ്  എന്ന ട്വിറ്റര്‍ പേജിലാണ് കുട്ടിപോത്തിന്റെ കുട്ടിക്കുറുമ്പ് വൈറലായത്.

17 സെക്കന്റ് മാത്രമുള്ള വീഡിയോയില്‍ കുട്ടി പോത്ത് ആനയുടെ നേര്‍ക്ക് ചെന്ന് ഇടിച്ചിടാന്‍ ശ്രമിക്കുകയാണ്. കുട്ടിപോത്ത് ആക്രമിക്കാന്‍ ഓടിയെത്തുമ്പോള്‍ പിടികൊടുക്കാതെ തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറുകയാണ് ആന. അതേസമയം, കുട്ടിപോത്തിനെ സംരക്ഷിക്കാനെത്തുന്ന പോത്തിനെയും ദൃശ്യങ്ങളില്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com