മൂര്‍ഖനുമായി അണ്ണാന്റെ പൊരിഞ്ഞ പോര് ;' ഒഴിഞ്ഞുമാറലും പൂഴിക്കടകനും' (വീഡിയോ)

ആഞ്ഞു കൊത്തുന്ന പാമ്പിന് മുന്നില്‍ നിന്നും പലഘട്ടത്തിലും മികച്ച അഭ്യാസിയെപ്പോലെയാണ് അണ്ണാന്‍ വഴുതിമാറുന്നത്
മൂര്‍ഖനുമായി അണ്ണാന്റെ പൊരിഞ്ഞ പോര് ;' ഒഴിഞ്ഞുമാറലും പൂഴിക്കടകനും' (വീഡിയോ)


അമ്മയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞാണ്. അത് മനുഷ്യര്‍ക്കായാലും മൃഗങ്ങള്‍ക്കായാലും. സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ഒരാപത്ത് വന്നാല്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ അമ്മമാര്‍ പോരാടും. അത്തരത്തില്‍ സമീപത്തെ മാളത്തിലുള്ള കുഞ്ഞുങ്ങളെ രക്ഷിക്കാനായി മൂര്‍ഖന്‍ പാമ്പുമായി പോരടിക്കുന്ന അമ്മ അണ്ണാന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. 

ഗ്രൗണ്ട് സ്‌ക്വിറല്‍ വിഭാഗത്തില്‍ പെടുന്ന അണ്ണാനും, കേപ് കോബ്ര അഥവാ യെല്ലോ കോബ്ര എന്നറിയപ്പെടുന്ന മൂര്‍ഖന്‍ പാമ്പും തമ്മിലാണ് ജീവന്‍മരണ പോരാട്ടം നടന്നത്. വിഷപ്പാമ്പിനെ ധൈര്യത്തോടെയാണ് അണ്ണാന്‍ നേരിട്ടത്. ആഞ്ഞു കൊത്തുന്ന പാമ്പിന് മുന്നില്‍ നിന്നും പലഘട്ടത്തിലും മികച്ച അഭ്യാസിയെപ്പോലെയാണ് അണ്ണാന്‍ വഴുതിമാറുന്നത്. വാലറ്റം വിടത്തി പാമ്പിനു നേരെ തിരിയുന്നുമുണ്ട്. മണലിലെ കുഴിയില്‍ കിടന്ന് കാലുകള്‍ കൊണ്ട് ശരീരത്തിലേക്ക് മണ്ണ് തെറിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

അരമണിക്കൂറിലധികം പോരാട്ടം തുടര്‍ന്നു. മാളത്തിനരികിലേക്ക് പാമ്പ് എത്തുന്നത് തടയാന്‍ കഴിവിനും അപ്പുറമായിരുന്നു ആ അമ്മയുടെ പോരാട്ടം. ഒടുവില്‍ അമ്മയണ്ണാന്റെ പോരാട്ടത്തിനു മുന്‍പില്‍ തോല്‍വി സമ്മതിച്ച മൂര്‍ഖന്‍ പാമ്പ് സമീപത്തുകണ്ട മാളത്തിലേക്ക് ഇഴഞ്ഞിറങ്ങി. സഫാരി ഗൈഡായ ഡേവ് പ്യൂസെയാണ് ക്രൂഗര്‍ ദേശീയപാര്‍ക്കില്‍ നിന്നുള്ള ഈ അപൂര്‍വ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ജീവിതത്തില്‍ ആദ്യമായാണ് താന്‍ ഇത്തരമൊരു ദൃശ്യം കാണുന്നതെന്ന് ഡേവ് പ്യൂസെ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com