ജനക്കൂട്ടത്തിന് ഇടയിലൂടെ കുതിച്ച് പാഞ്ഞ് സിംഹം; 'ഇങ്ങനെ ഓടിയാല്‍ ഉസൈന്‍ ബോള്‍ട്ട് പോലും രക്ഷപ്പെടില്ല'; വൈറലായി വിഡിയോ

കാഴ്ചക്കാരെ ഒന്നടങ്കം ഭയപ്പാടിലാക്കുന്ന വിഡിയോ തരംഗമാവുകയാണ്
ജനക്കൂട്ടത്തിന് ഇടയിലൂടെ കുതിച്ച് പാഞ്ഞ് സിംഹം; 'ഇങ്ങനെ ഓടിയാല്‍ ഉസൈന്‍ ബോള്‍ട്ട് പോലും രക്ഷപ്പെടില്ല'; വൈറലായി വിഡിയോ

നക്കൂട്ടത്തിന് ഇടയിലൂടെ കുതിച്ചു പായുന്ന ഒരു സിംഹത്തിന്റെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഗുജറാത്തിലെ മാധവ്പൂര്‍ ഗ്രാമത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കാഴ്ചക്കാരെ ഒന്നടങ്കം ഭയപ്പാടിലാക്കുന്ന വിഡിയോ തരംഗമാവുകയാണ്. 

ഇന്ത്യന്‍ ഫോറസ്റ്റ് ഓഫിസര്‍ സുശാന്ത് നന്ദയാണ് വിഡിയോ പങ്കുവെച്ചത്. രസകരമായ കുറിപ്പിനൊപ്പമാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ ആരെങ്കിലും നിങ്ങളെ ഓടിക്കുന്നത് ഒന്ന് ചിന്തിച്ചുനോക്കൂ. കുതിച്ചുപായുന്ന സിംഹത്തില്‍ നിന്ന് ഉസൈന്‍ ബോള്‍ട്ടിന് പോലും രക്ഷപ്പെടാനാവില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍, ഇന്ത്യയില്‍ അല്ലാതെ മറ്റെവിടെയാണ് ഇത്ര സഹനശക്തി കാണാനാവുക' അദ്ദേഹം കുറിച്ചു. 

ചെറിയ ഇടറോഡിലൂടെ ഓടുന്ന സിംഹത്തെയാണ് വിഡിയോയില്‍ കാണുന്നത്. ദൂരെ നിന്ന് സിംഹം ഓടിവരുന്നത് കണ്ട് ആളുകള്‍ പേടിച്ച് ഓടുന്നതും വിഡിയോയില്‍ കാണാം. വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഒരു പട്ടിയെ പോലെ സിംഹം ഓടുന്നതു കാണാന്‍ രസകരമാണെന്നും എല്ലാവരും സുരക്ഷിതമാണെന്ന് കരുതുന്നുവെന്നുമാണ് ഒരാളുടെ കമന്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com