ഭക്ഷണത്തിനായി തെരുവില്‍ ഏറ്റുമുട്ടി നൂറുകണക്കിന് കുരങ്ങന്മാര്‍; കാരണം കൊറോണ വൈറസ്! വിഡിയോ 

വിശന്നിരുന്ന കുരങ്ങന്മാരാണ് ഒരു പഴത്തിനു വേണ്ടി പോരടിച്ചത്
ഭക്ഷണത്തിനായി തെരുവില്‍ ഏറ്റുമുട്ടി നൂറുകണക്കിന് കുരങ്ങന്മാര്‍; കാരണം കൊറോണ വൈറസ്! വിഡിയോ 

യ്യില്‍ പഴവുമായി പോകുന്ന ഒരു കുരങ്ങന്‍. ഇവനില്‍ നിന്ന് പഴം തട്ടിപ്പറിക്കാനായി പിന്നാലെപോകുന്ന ആയിരക്കണക്കിന് കുരങ്ങന്മാര്‍. തായ്‌ലന്‍ഡിലെ തെരുവില്‍ നിന്നുള്ള ഒരു കാഴ്ചയാണിത്. കുരങ്ങന്മാര്‍ തമ്മിലുള്ള ഗ്യാങ് വാറിന് കാരണമായിരിക്കുന്നത് കൊറോണ വൈറസാണെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഞെട്ടിപ്പിക്കുന്ന വിഡിയോ. 

ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലും കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചിരിക്കുന്നതിനാല്‍ പൊതുസ്ഥലങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാരുകള്‍ ജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ ടൂറിസ്റ്റുകളുടേയും മറ്റും എണ്ണത്തില്‍ കാര്യമായ കുറവുണ്ടായി. തായ്‌ലന്‍ഡിലും ഇതു തന്നെയാണ് അവസ്ഥ. രാജ്യത്തെ തെരുവുകളെല്ലാം ഒഴിഞ്ഞു കിടക്കുകയാണ്. സാധാരണ ഇവിടെ എത്തുന്ന ടൂറിസ്റ്റുകള്‍ അരുടെ അടുത്തേക്ക് കുരങ്ങന്മാര്‍ വരാതിരിക്കാന്‍ അവയ്ക്ക് ഭക്ഷണം നല്‍കുന്ന പതിവുണ്ട്. ടൂറിസ്റ്റുകള്‍ കുറഞ്ഞതോടെ കുരങ്ങന്മാര്‍ക്ക് ഭക്ഷണം ലഭിക്കാതെയായി. ഇങ്ങനെ വിശന്നിരുന്ന കുരങ്ങന്മാരാണ് ഒരു പഴത്തിനു വേണ്ടി പോരടിച്ചത്. 

നൂറുകണക്കിന് കുരങ്ങന്മാര്‍ റോഡ് മുറിച്ചുകടക്കുന്നതാണ് വിഡിയോയില്‍. കൂട്ടത്തില്‍ ഒരു കുരങ്ങന്റെ കയ്യില്‍ പഴമുണ്ട്. നിരവധി കുരങ്ങന്മാരുടെ കരച്ചിലും വിഡിയോയില്‍ കേള്‍ക്കാം. സാധാരണ രണ്ട് രീതിയിലുള്ള കുരങ്ങന്മാരാണ് ഉള്ളത്. ക്ഷേത്രങ്ങളിലെ കുരങ്ങന്മാരും നഗരത്തിലെ കുരങ്ങന്മാരും. തായ് സിറ്റിയില്‍ ടൂറിസ്റ്റുകള്‍ ഇല്ലാതായതോടെ ഇവര്‍ക്ക് ആരും ഭക്ഷണം കൊടുക്കാതെ ആയി. അതാണ് രണ്ട് കൂട്ടമായി ചേര്‍ന്ന് ഇവര്‍ ഏറ്റുമുട്ടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com