ഈ ചിത്രത്തില്‍ നിങ്ങള്‍ക്ക് എത്ര കടുവകളെ കാണാം; സോഷ്യല്‍ മീഡിയയെ കണ്‍ഫ്യൂഷനിലാക്കി ഒരു ചിത്രം; വൈറല്‍

വളര്‍ന്നു നില്‍ക്കുന്ന പുല്ലുകളും ചെറിയ മരങ്ങളും മാത്രമാണ് ഒറ്റ നോട്ടത്തില്‍ നമ്മുടെ കണ്ണില്‍ പതിയുക
ഈ ചിത്രത്തില്‍ നിങ്ങള്‍ക്ക് എത്ര കടുവകളെ കാണാം; സോഷ്യല്‍ മീഡിയയെ കണ്‍ഫ്യൂഷനിലാക്കി ഒരു ചിത്രം; വൈറല്‍

ന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫിസര്‍ സുശാന്ത് നന്ദ ട്വീറ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ കുഴക്കുന്നത്. കാട്ടില്‍ നിന്നുള്ള മനോഹരമായ ചിത്രമായിരുന്നു അത്. എന്നാല്‍ അതിനൊപ്പം ഒരു ചോദ്യവുമുണ്ടായിരുന്നു. ഈ ചിത്രത്തില്‍ നിങ്ങള്‍ക്ക് എത്ര കടുവകളെ കാണാനാകും?.

വളര്‍ന്നു നില്‍ക്കുന്ന പുല്ലുകളും ചെറിയ മരങ്ങളും മാത്രമാണ് ഒറ്റ നോട്ടത്തില്‍ നമ്മുടെ കണ്ണില്‍ പതിയുക. എന്നാല്‍ സുശാന്തിന്റെ പോസ്റ്റ് കണ്ടതോടെ കടുവയെ കണ്ടു പിടിക്കാനുള്ള കഠിന ശ്രമങ്ങളിലാണ് സോഷ്യല്‍ മീഡിയ. പുല്ലുകള്‍ക്ക് മറവിലായി കടുവകള്‍ നില്‍ക്കുന്നുണ്ട് എന്ന് പലരും കണ്ടെത്തി.

ചിലര്‍ രണ്ടെന്നും ചിലര്‍ നാലെന്നും കണ്ടെത്തി. അവര്‍ കണ്ടെത്തിയ മാര്‍ക്ക് ചെയ്ത് ട്വീറ്റുചെയ്യാനും മറന്നില്ല. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും ഒന്നിനെ പോലും കണ്ടെത്താനായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com