ഡയപ്പറിട്ട കൊച്ചു കുഞ്ഞാണ്, പക്ഷേ കണ്ടു പഠിക്കണം ഈ കരുതല്‍; വളര്‍ത്തു നായയെ ചേര്‍ത്തുനിര്‍ത്തി, ക്യൂട്ട് വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th March 2020 03:39 PM  |  

Last Updated: 15th March 2020 04:23 PM  |   A+A-   |  

dog

 

നുഷ്യനുമായി ഏറ്റവും അടുത്തിടപഴകുന്ന ജീവിയാണ് നായകള്‍. വളര്‍ത്തു നായകള്‍ നിരുപാധിക സ്‌നേഹും സംരക്ഷണവും നല്‍കുന്നതില്‍ മിടുക്കരാണ്. എന്നാല്‍ ചില സമയങ്ങളില്‍ അവരെ മനുഷ്യന്‍മാര്‍ തിരിച്ച് ആശ്വസിപ്പിക്കേണ്ട ഘട്ടങ്ങളുമുണ്ടാകാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 

ഇടിയും മിന്നലും കാരണം പേടിച്ചു പോയ വളര്‍ത്തു നായയെ ആശ്വസിപ്പിക്കുന്ന ഒരു കുഞ്ഞിന്റെ വീഡിയോയാണ് വൈറലായി മാറിയത്. സ്‌നേഹത്തിന്റെയും കരുതലിന്റേയും അങ്ങേയറ്റത്തെ നിഷ്‌കളങ്കതയാണ് ഈ വീഡിയോയെ കൗതുകകരമാക്കുന്നത്. 

ഇടിയും മിന്നലും കണ്ട് പേടിച്ച് നായ ബാത്ത്‌റൂമില്‍ കയറി ഒളിച്ചപ്പോഴാണ് ഡയപ്പറിട്ട ഒരു കുഞ്ഞ് അതിനെ ആശ്വസിപ്പിക്കുന്നത്. ചെവിയിലും തലയിലും തട്ടിയും തലോടിയും കെട്ടിപ്പിടിച്ചുമൊക്കെ ആ കുഞ്ഞ്, നായയെ ആശ്വസിപ്പിക്കുന്നു. ഇന്ന് കണ്ട ഏറ്റവും മനോഹരമായ കാഴ്ച എന്നാണ് ട്വിറ്ററില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തയാള്‍ കുറിച്ചത്. 

ഏതാണ്ട് ആറ് ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു. അര ലക്ഷത്തോളം ലൈക്കുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.

കുഞ്ഞു ശരീരമാണെങ്കിലും അതില്‍ നിറയെ അനുകമ്പയാണെന്ന് ഒരാള്‍ കുറിച്ചു. ഇതാണ് സ്‌നേഹം എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.