'ഇത് ബല്യൊരു ചാന്‍സാണ്', തനി കോഴിക്കോടന്‍ മലയാളത്തില്‍ കുവൈറ്റ് ടിവി അവതാരകയുടെ വാര്‍ത്ത; വൈറലായി വിഡിയോ

കുവൈറ്റ് നാഷണല്‍ ചാനലിലെ കാലാവസ്ഥാ അവതാരകയായ മറിയം അല്‍ ഖബന്ദിയാണ് തനി കോഴിക്കോടന്‍ സ്ലാങ്ങില്‍ വാര്‍ത്ത അവതരിപ്പിച്ചത്
'ഇത് ബല്യൊരു ചാന്‍സാണ്', തനി കോഴിക്കോടന്‍ മലയാളത്തില്‍ കുവൈറ്റ് ടിവി അവതാരകയുടെ വാര്‍ത്ത; വൈറലായി വിഡിയോ

നി കോഴിക്കോടന്‍ മലയാളത്തില്‍ കുവൈറ്റ് ടിവിയില്‍ വന്ന കൊറോണ നിര്‍ദേശങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കോറോണ വൈറസ് തടയുന്നതിനായി കുവൈറ്റ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ച് മലയാളികളെ ബോധവല്‍ക്കരിക്കുന്നതിന് വേണ്ടിയാണ് മലയാളം വാര്‍ത്ത പുറത്തുവിട്ടത്. കുവൈറ്റ് നാഷണല്‍ ചാനലിലെ കാലാവസ്ഥാ അവതാരകയായ മറിയം അല്‍ ഖബന്ദിയാണ് തനി കോഴിക്കോടന്‍ സ്ലാങ്ങില്‍ വാര്‍ത്ത അവതരിപ്പിച്ചത്. 

മലയാളത്തില്‍ വാര്‍ത്ത പറയാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷം വ്യക്തമാക്കിക്കൊണ്ടാണ് മറിയം ആരംഭിക്കുന്നത്. 'ഇത് ബല്യൊരു ചാന്‍സാണ് നമ്മക്ക് കിട്ടിയത്..' എന്ന് പറഞ്ഞ് തുടങ്ങിയ മറിയം സര്‍ക്കാര്‍ നിര്‍ദേശങ്ങളെക്കുറിച്ചും ജനങ്ങള്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്. കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും വ്യക്തി ശുചിത്വം കൂടുതലായി പാലിക്കണമെന്നും വ്യക്തമാക്കുന്നു. ഭക്ഷ്യധാന്യങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ആറു മാസത്തേക്ക് ആവശ്യമായ ഭക്ഷണം രാജ്യം സംഭരിച്ചിട്ടുണ്ടെന്നും പറയുന്നുണ്ട്. 

കൊറോണ വ്യാപനത്തേക്കാള്‍ വേഗത്തില്‍ തന്റെ വിഡിയോ വൈറലാക്കണം എന്നു പറഞ്ഞാണ് മറിയം അവസാനിപ്പിക്കുന്നത്. എന്തായാലും മറിയം പറഞ്ഞതുപോലെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇതിന് മുന്‍പും മലയാളം സംസാരിക്കുന്ന വിഡിയോകളിലൂടെ സമൂഹമാധ്യമങ്ങളില്‍ ഇവര്‍ വൈറലായിരുന്നു. കോഴിക്കോട്ടുകാരിയായ ഉമ്മയില്‍നിന്നാണ്  മറിയം അല്‍ ഖബന്ദി മലയാളം പഠിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com