നടുറോഡില്‍ പാമ്പും കീരിയും തമ്മില്‍ പൊരിഞ്ഞ പോരാട്ടം; വീഡിയോ

റോഡിന്റെ നടുവില്‍ മൂര്‍ഖന്‍ പാമ്പുമായി പോരാടുന്ന കീരിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്
നടുറോഡില്‍ പാമ്പും കീരിയും തമ്മില്‍ പൊരിഞ്ഞ പോരാട്ടം; വീഡിയോ

പാമ്പും കീരിയും ബദ്ധവൈരികളാണ് എന്നാണ് സ്ഥിരമായി പറഞ്ഞുവരുന്നത്. റോഡിന്റെ നടുവില്‍ മൂര്‍ഖന്‍ പാമ്പുമായി പോരാടുന്ന കീരിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. മുന്‍പ് ചിത്രീകരിച്ച ദൃശ്യങ്ങള്‍ വീണ്ടും ഓണ്‍ലൈനില്‍ പങ്കുവെച്ചതോടെയാണ് സോഷ്യല്‍മീഡിയയുടെ ശ്രദ്ധ നേടിയത്.

ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ഐഎഫ്എസാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്. അപകടകാരിയായ മൂര്‍ഖന്റെ മുന്‍പില്‍ നില്‍ക്കാന്‍ താത്പര്യപ്പെടാതെ മറ്റു മൃഗങ്ങള്‍ വഴിമാറി പോകുമ്പോള്‍ കീരി ചില ഉപായങ്ങളോടെയാണ് പാമ്പുമായി പോരാടുന്നതെന്ന് സുശാന്ത നന്ദ ട്വിറ്ററില്‍ കുറിച്ചു. 

നീണ്ടനേരത്തെ പോരാട്ടത്തിന് ഒടുവില്‍ പാമ്പ് കീരിയുടെ മുന്‍പില്‍ കീഴടങ്ങുന്നിടത്ത് വച്ചാണ് വീഡിയോ അവസാനിക്കുന്നത്. പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് എളുപ്പം ഒഴിഞ്ഞുമാറാനുളള കഴിവ് കീരിക്ക് ഉണ്ടെന്ന് ശാസ്ത്രജ്ഞന്മാര്‍ പറയുന്നു.പാമ്പിന്‍ വിഷത്തില്‍ നിന്ന് രക്ഷപ്പെടാനുളള കഴിവാണ് ജന്മനാ കീരിക്ക് ലഭിച്ചിരിക്കുന്നത്. ഗ്ലൈക്കോപ്രോട്ടീന്റെ ഉത്പാദനമാണ് പാമ്പിന്‍ വിഷത്തെ ചെറുക്കാന്‍ കീരിയെ പ്രാപ്തമാക്കുന്നതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com