ദൂരെ വെച്ച പാത്രത്തിൽ ഭക്ഷണം ഇട്ടു നൽകി, വീടിന് പുറത്ത് ഷെഡിൽ താമസം; 'ഇതും കാസർകോടുകാരൻ തന്നെ', കുറിപ്പ്   

രോ​ഗലക്ഷണങ്ങൾ ഒന്നുമില്ലാതെ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവ് അവിടെനിന്ന് ആംബുലൻസിലാണ് കാസർകോട്ടുള്ള വീട്ടിലെത്തിയത്...
ദൂരെ വെച്ച പാത്രത്തിൽ ഭക്ഷണം ഇട്ടു നൽകി, വീടിന് പുറത്ത് ഷെഡിൽ താമസം; 'ഇതും കാസർകോടുകാരൻ തന്നെ', കുറിപ്പ്   

സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് - 19 സ്ഥിരീകരിച്ച ജില്ലയാണ് കാസർകോട്. ഐസൊലേഷൻ ലംഘനവും തെറ്റായ വിവരങ്ങളും  വാർത്തയാകുന്ന ജില്ലയുടെ മറ്റൊരു മുഖം തുറന്നുകാട്ടുകയാണ് സോഷ്യൽ മീഡിയ. 'ഇതും കാസർകോടുകാരൻ തന്നെ', എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. കഴിഞ്ഞ ദിവസം കോവിഡ് - 19 സ്ഥിരീകരിച്ച യുവാവ് കാട്ടിയ ജാ​ഗ്രതയാണ് കുറിപ്പിന്റെ ഉള്ളടക്കം. 

രോ​ഗലക്ഷണങ്ങൾ ഒന്നുമില്ലാതെ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവ് അവിടെനിന്ന് ആംബുലൻസിലാണ് കാസർകോട്ടുള്ള വീട്ടിലെത്തിയത്. വീടിന് പുറത്തെ ഷെഡ്ഡിൽ താമസിച്ച ഇയാൾ പുറത്തുള്ള ടോയ്ലറ്റ് ഉപയോ​ഗിച്ചും ഭക്ഷണം കഴിച്ച പാത്ര പോലും മറ്റാരേക്കൊണ്ടും തൊടാൻ സമ്മതിക്കാതെയുമാണ് കഴിഞ്ഞത്. കോവിഡ് സ്ഥിരീകരിച്ചപ്പോൾ അധികൃതർക്ക് റൂട്ട് മാപ്പ് നൽകി ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ഈ കാസർകോട്കാരനെ ഓർത്ത് അഭിമാനം എന്ന് കുറിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

*ഇതും കാസർകോട്കാരൻ തന്നെ*

ഇന്നലെ കാസർകോട് ചെങ്കള പഞ്ചായത്തിൽ കോവിഡ് - 19 സ്ഥിരീകരിച്ച യുവാവ് ചെയ്ത മുൻ കരുതൽ നടപടിയും ദീർഘ ദൃഷ്ടിയും ഏവരെയും അമ്പരിപ്പിക്കുന്നതാണ്.

യാതൊരു രോഗലക്ഷണവുമില്ലാത്തപ്പോഴാണ് നാട്ടിലേക്ക് വരാൻ ശ്രമിച്ചത്. ടിക്കറ്റ് ലഭിച്ചത് തിരുവനന്തപുരത്തേക്കും. ഫോറം ഫിൽ ചെയ്ത് പോകാൻ പറഞ്ഞ അധികൃതരോട് നിർബന്ധിച്ച് തൊണ്ടയിൽ നിന്നുള്ള സ്വാബ് ടെസ്റ്റ് ചെയ്യിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെ' ആംബുലൻസിൽ യാത്ര . ആംബുലൻസിന് 18000 രൂപ നൽകി.'
വീട്ടൽ കയറാതെ വീടിന് പുറത്ത് ഷെഡിൽ നേരെ .
താമസമാക്കി .വിടിന് പുറത്തുള്ള ടോയ് ലറ്റ് സ്വന്തമായി ഉപയോഗിച്ചു. വിട്ടുകാരെ അതുപയോഗിക്കുന്നത് തടഞ്ഞു . ഭക്ഷണം കഴിക്കുന്ന പാത്രം വീട്ടുകാരെ കൊണ്ട് തൊടാൻ സമ്മതിച്ചില്ല . സ്വയം കഴുകി വൃത്തിയാക്കി. ഭക്ഷണം ദൂരെ വെച്ച പാത്രത്തിൽ ഇട്ടു നൽകി. സ്വന്തമായി മാസ്കും ഗ്ലൗസും ഉണ്ടായാരുന്നതിനാൽ നാട്ടിലെ സന്നദ്ധ പ്രവർത്തകർ മാസ്കുമായി വന്നപ്പോൾ അവരുടെ നന്മയോർത്ത് മാസ്ക് കയ്യിലുണ്ടെന്ന് പറഞ്ഞ് ദൂരെ നിന്ന് തിരിച്ചയച്ചു. ഇന്നലെ ഈ വ്യക്തിക്ക് കോവിഡ്. സ്ഥിരീകരിച്ചപ്പോൾ അധികൃതർക്ക് റൂട്ട് മാപ്പ് നൽകി അവരുടെ സഹായത്തോടെ നേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക്.
ഈ സുഹൃത്തിന് പ്രൈമറി കോംണ്ടാക്ട് ആരുമില്ല.റൂട്ട് മാപ്പിൽ ഒന്നും പറയാനില്ല.

അഭിമാനിക്കേണ്ടിയിരിക്കുന്നു ' ഈ കാസർകോട്കാരനെയോർത്ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com