ഭാവി വരൻ ക്വാറന്റൈനിൽ; പിറന്നാളിന് സർപ്രൈസ് സമ്മാനമൊരുക്കി കാമുകി (വീഡിയോ)

ഭാവി വരൻ ക്വാറന്റൈനിൽ; പിറന്നാളിന് സർപ്രൈസ് സമ്മാനമൊരുക്കി കാമുകി 
ഭാവി വരൻ ക്വാറന്റൈനിൽ; പിറന്നാളിന് സർപ്രൈസ് സമ്മാനമൊരുക്കി കാമുകി (വീഡിയോ)

കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയിലാണ് ലോകം. ഇന്ത്യയടക്കം മിക്ക രാജ്യങ്ങളും അടച്ചുപൂട്ടി ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് കർശന നിർ​ദ്ദേശം നൽകിയിട്ടുണ്ട്. പ്രിയപ്പെട്ടവരുമൊത്തുള്ള ആഘോഷ നിമിഷങ്ങളോടെല്ലാം തത്കാലത്തേക്ക് വിട പറഞ്ഞ് കൊറോണയെ തുരത്താന്‍ ഒറ്റക്കെട്ടായി സാമൂഹിക വിലക്കില്‍ കഴിയുന്നവരാണ് ഏറെയും. 

എന്നാല്‍ ക്വാറന്റൈന്‍ കാലത്തു വരുന്ന പിറന്നാൾ ആഘോഷമാക്കാൻ ഒരുങ്ങിയാലോ. അതും ആളുകളുടെ കൂടിച്ചേരലുകളില്ലാതെ അല്‍പം വ്യത്യസ്തമായി. അത്തരത്തിലൊരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. 

ദക്ഷിണ കാലിഫോര്‍ണിയ സ്വദേശി ഹന്നാ ചുങ് ആണ് വീഡിയോയിലെ താരം. തന്റെ ഭാവി വരന്റെ പിറന്നാള്‍ വ്യത്യസ്തമാക്കാന്‍ അല്‍പം ക്രിയേറ്റീവ് ആയൊരു വഴിയാണ് കക്ഷി സ്വീകരിച്ചത്. 30ാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങുന്ന കാമുകന് ക്വാറന്റൈന്‍ കാലത്ത് കൊടുക്കുന്ന പിറന്നാളാശംസ ഞെട്ടിക്കുന്നതാകണമെന്ന് ഹന്ന തീരുമാനിച്ചിരുന്നു. അങ്ങനെ തന്റെ അയല്‍പ്പക്കത്തുള്ളവരുടെ സഹായത്തോടെ ഹന്ന കാമുകന് പിറന്നാളാശംസിക്കുകയായിരുന്നു. 

ഓരോരുത്തര്‍ക്കും പ്രത്യേകം എഴുത്തിലൂടെ തന്റെ കാമുകന് പിറന്നാള്‍ ആശംസിക്കണമെന്ന് ഹന്ന എഴുതി നല്‍കി. കൃത്യസമയത്ത് എല്ലാവരും ഒന്നിച്ചു പാടണമെന്നും ഹന്ന പറഞ്ഞു. എല്ലാവരും പറഞ്ഞ സമയത്തു തന്നെ ആശംസകള്‍ അറിയിക്കാനും മറന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com