പിഞ്ചുകുഞ്ഞിനെ നിരത്തിലൂടെ വലിച്ചിഴച്ച് കുരങ്ങന്‍, ഞെട്ടിപ്പിക്കുന്ന വീഡിയോ

കുട്ടി സൈക്കിള്‍ ഓടിച്ചുവന്ന കുരങ്ങന്‍, പിഞ്ചു കുഞ്ഞിനെ പിടിച്ച് നിരത്തിലൂടെ വലിച്ചിഴയ്ക്കുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
പിഞ്ചുകുഞ്ഞിനെ നിരത്തിലൂടെ വലിച്ചിഴച്ച് കുരങ്ങന്‍, ഞെട്ടിപ്പിക്കുന്ന വീഡിയോ

കുട്ടി സൈക്കിള്‍ ഓടിച്ചുവന്ന കുരങ്ങന്‍, പിഞ്ചു കുഞ്ഞിനെ പിടിച്ച് നിരത്തിലൂടെ വലിച്ചിഴയ്ക്കുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വ്യാപകമായാണ് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്.

മറ്റു കുട്ടികളുടെ ഒപ്പം കളിക്കുകയാണ് പെണ്‍കുട്ടി. ഈ സമയം കുട്ടികളുടെ കളിപ്പാട്ടമായ കുട്ടി സൈക്കിളില്‍ കയറി ഓടിച്ചുവരികയാണ് കുരങ്ങന്‍. കുട്ടിയുടെ മുന്നില്‍ എത്തിയപ്പോള്‍ സൈക്കിളില്‍ നിന്ന് പുറത്തു ചാടിയ കുരങ്ങന്‍, പിഞ്ചു കുഞ്ഞിനെ കഴുത്തില്‍ പിടിച്ച് നിരത്തിലൂടെ വലിച്ചിഴയ്ക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്. 

ആദ്യം കുട്ടിയുടെ തുണിയില്‍ പിടിച്ചാണ് വലിക്കുന്നത്. കുരങ്ങന്റെ ആക്രമണത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട കുഞ്ഞ് നിരത്തില്‍ വീണു. ഉടനെ വസ്ത്രത്തിലും കഴുത്തിലും പിടിച്ച് അല്‍പ്പദൂരം കുഞ്ഞിനെയും വലിച്ചിഴച്ച് നിരത്തിലൂടെ കുരങ്ങന്‍ നീങ്ങുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്. ഉടന്‍ തന്നെ ഒരാള്‍ ഓടി എത്തുകയും കുരങ്ങനെ ആട്ടിയോടിക്കുകയും ചെയ്യുന്നുണ്ട്. ഒന്നും സംഭവിച്ചില്ല എന്ന മട്ടില്‍ കുഞ്ഞ് കൂട്ടുകാരുടെ അടുത്തേയ്ക്ക് പോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

അമേരിക്കയിലെ മുന്‍ ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാരന്‍ റെക്‌സ് ചാപ്പ്മാനാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. മണിക്കൂറുകള്‍ക്കകം 40 ലക്ഷം പേരാണ് വീഡിയോ കണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com