ഒടുവിൽ ആ കരടിയെ കണ്ടെത്തി; 150 വർഷങ്ങൾക്ക് ശേഷം! (വീഡിയോ)

ഒടുവിൽ ആ കരടിയെ കണ്ടെത്തി; 150 വർഷങ്ങൾക്ക് ശേഷം! (വീഡിയോ)
ഒടുവിൽ ആ കരടിയെ കണ്ടെത്തി; 150 വർഷങ്ങൾക്ക് ശേഷം! (വീഡിയോ)

150 വര്‍ഷത്തിനിടെ ആദ്യമായി തവിട്ടു നിറമുള്ള കരടിയെ കണ്ടെത്തി. വടക്ക്- പടിഞ്ഞാറന്‍ സ്‌പെയിനിലെ ജന സാന്ദ്രതയില്ലാത്ത പ്രദേശത്താണ് ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഗലീഷ്യയിലെ ഔറെന്‍സ് പ്രവിശ്യയിലെ ഇന്‍വെര്‍ണാഡെറോ ദേശീയ ഉദ്യാനത്തിലാണ് കരടിയുള്ളതായി മനസിലാക്കിയിരിക്കുന്നത്. 

ഒരു സിനിമാ ചിത്രീകരണ സംഘം സ്ഥാപിച്ച ക്യാമറകളിലാണ് തവിട്ടു കരടിയുടെ ചിത്രങ്ങള്‍ പതിഞ്ഞിരിക്കുന്നത്. 6,000 ഹെക്ടര്‍ വിസ്തൃതിയുള്ള ഈ ദേശീയ ഉദ്യാനം പ്രധാനമായും ചെന്നായ, മാന്‍, കാട്ടുപന്നി, കാട്ടുപൂച്ചകള്‍ എന്നിവയുടെ ആവാസ കേന്ദ്രമാണ്.  

ഇപ്പോള്‍ കാണപ്പെട്ടിരിക്കുന്ന ഈ ആണ്‍ കരടിക്ക് മൂന്ന് മുതല്‍ അഞ്ച് വയസ് വരെ പ്രായമുള്ളതായി കണക്കാക്കപ്പെടുന്നു. 1973 മുതല്‍ സ്‌പെയിനില്‍ തവിട്ടു നിറമുള്ള കരടികള്‍ സംരക്ഷിത ഇനമായിരുന്നു. ഈ ഇനം കരടികള്‍ വളരെ പേടിയുള്ളവരും മനുഷ്യരുള്ള പ്രദേശങ്ങളില്‍ നിന്ന് മാറി സഞ്ചരിക്കുന്നവരുമാണ്. സ്‌പെയിനിലെ കാന്റാബ്രിയന്‍ പര്‍വത നിരകളുടെ ഏതാനും ഭാഗങ്ങളിലാണ് ഇവ വസിക്കുന്നത്. 

കുറച്ചുകാലം മുമ്പ് വരെ ഇവയുടെ സാന്നിധ്യം ഐബീരിയന്‍ ഉപ ദ്വീപിലും മറ്റും വളരെ സാധാരണമായിരുന്നു. ഇപ്പോള്‍ വംശനാശ ഭീഷണി നേരിടുന്ന ഇനമായാണ് ഇവയെ പരി​ഗണിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com