കഴുകന്മാര്‍ കൂട്ടത്തോടെ പറന്നെത്തി, ചീറ്റപ്പുലി രക്ഷപ്പെട്ടു; പിന്നാലെ വന്നു 'രാജാവ്' (വീഡിയോ)

തീറ്റ കണ്ട് ഓടിയെത്തുന്ന സിംഹത്തെ കണ്ട് കഴുകന്മാര്‍ കൂട്ടത്തോടെ പറന്ന് രക്ഷപ്പെട്ടു
കഴുകന്മാര്‍ കൂട്ടത്തോടെ പറന്നെത്തി, ചീറ്റപ്പുലി രക്ഷപ്പെട്ടു; പിന്നാലെ വന്നു 'രാജാവ്' (വീഡിയോ)

കാട്ടിലെ രാജാവ് ആര് ആണ് എന്ന് ചോദിച്ചാല്‍, ആദ്യം എത്തുന്ന ഉത്തരം സിംഹം എന്നാണ്. അങ്ങനെ വിളിക്കുന്നതില്‍ തെറ്റില്ല എന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ. ഐആര്‍എസ് ഉദ്യോഗസ്ഥനായ നവീദ് ട്രംബ്രൂ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഇരയെ കൊന്നു തിന്നുകയാണ് ചീറ്റപ്പുലി. ചുറ്റും കഴുകന്‍ കൂട്ടങ്ങളുണ്ട്. ഇതിന്റെ ആക്രമണം ഭയന്ന് ജാഗ്രതയോടെയാണ് പുലി ഇരയെ കൊന്നുതിന്നുന്നത്. ചുറ്റിലും കണ്ണോടിച്ച ശേഷമാണ് പുലിയുടെ പ്രവൃത്തി. അതിനിടെ ഇരയെ തട്ടിപ്പറിക്കാന്‍ കഴുകന്മാര്‍ കൂട്ടത്തോടെ വന്നതോടെ, പുലി ഓടി രക്ഷപ്പെടുന്നതാണ് ദൃശ്യങ്ങളിലുളളത്.

ഇനിയാണ് ഈ ദൃശ്യങ്ങളിലെ രസകരമായ സംഭവം. തീറ്റ കണ്ട് ഓടിയെത്തുന്ന സിംഹത്തെ കണ്ട് കഴുകന്മാര്‍ കൂട്ടത്തോടെ പറന്ന് രക്ഷപ്പെട്ടു. പിന്നാലെ ഇരയുമായി സിംഹം കടന്നുകളയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com