'കോവിഡ് എന്നെ ഇങ്ങനെയാക്കി, ഇത് ആര്‍ക്കും വരാം'; ഞെട്ടിക്കുന്ന ചിത്രം

കോവിഡിനെതിരെ പോരാടി രോഗമുക്തി നേടിയ അമേരിക്കയിലെ കാലിഫോര്‍ണിയ സ്വദേശിയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
'കോവിഡ് എന്നെ ഇങ്ങനെയാക്കി, ഇത് ആര്‍ക്കും വരാം'; ഞെട്ടിക്കുന്ന ചിത്രം

ന്യൂയോര്‍ക്ക്: കോവിഡ് ശരീരഘടനയില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുമെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്ത്. കോവിഡിനെതിരെ പോരാടി രോഗമുക്തി നേടിയ അമേരിക്കയിലെ കാലിഫോര്‍ണിയ സ്വദേശിയാണ് രൂപമാറ്റം സംഭവിച്ച 
ചിത്രങ്ങള്‍ പങ്കുവെച്ചത്. കോവിഡിന് മുന്‍പും  ശേഷവുമുളള ചിത്രങ്ങള്‍ മൈക്ക് ഷുള്‍ട്‌സ് എന്ന വ്യക്തിയാണ് സോഷ്യല്‍മീഡിയയില്‍ അടക്കം പങ്കുവെച്ചത്. 

കോവിഡ് ബാധിച്ച് ആറാഴ്ചയാണ്  മൈക്ക് ഷുള്‍ട്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്. രോഗമുക്തി നേടി പുറത്തുവന്നപ്പോള്‍ ശരീരഭാരത്തില്‍ 20 കിലോഗ്രാം നഷ്ടപ്പെട്ടതായി മൈക്ക് ഷുള്‍ട്‌സ് പറയുന്നു.  ഹോസ്പിറ്റലില്‍ വച്ച് ഫോട്ടോ എടുക്കുമ്പോള്‍ താന്‍ അസ്വസ്ഥനായിരുന്നുവെന്ന് മൈക്ക് ഷുള്‍ട്‌സ് പറയുന്നു. എന്നാല്‍ കോവിഡിന്റെ തീവ്രത ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഫോട്ടോയ്ക്ക് മുതിര്‍ന്നതെന്നും അദ്ദേഹം പറയുന്നു. 

കോവിഡ് രോഗബാധയ്ക്ക് മുന്‍പ് 86 കിലോഗ്രാമായിരുന്നു മൈക്ക് ഷുള്‍ട്‌സിന്റെ ശരീരഭാരം. ആറാഴ്ച കൊണ്ട് 23 കിലോഗ്രാം കുറഞ്ഞ് 63 കിലോയായി ശരീരഭാരം കുറഞ്ഞു. 'ഇത് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ചെറുപ്പക്കാരന്‍ ആണ് എന്നതൊന്നും രോഗത്തിന് ബാധകമല്ല. നിങ്ങളെയും ബാധിക്കാം'- മൈക്ക് ഷുള്‍ട്‌സ് പറയുന്നു.

കോവിഡിന് മുന്‍പ് ശരീരം കാത്തുസൂക്ഷിക്കുന്നതില്‍ അതീവ ശ്രദ്ധാലുവായിരുന്നു മൈക്ക്. ദിവസവും ആഴ്ചയില്‍ ആറു മുതല്‍ ഏഴുപ്രാവശ്യം വരെ സ്ഥിരമായി വര്‍ക്ക്ഔട്ട് ചെയ്യുമായിരുന്നു. മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും അലട്ടിയിരുന്നില്ല. മാര്‍ച്ചില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോഴാണ് രോഗബാധ ഉണ്ടായത്. ന്യൂമോണിയ അടക്കം ശ്വസനപ്രക്രിയയെ ബാധിക്കുന്ന രോഗങ്ങള്‍ കണ്ടുതുടങ്ങിയതോടെ കുറച്ചുദിവസം വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തിയത്. സ്വന്തമായി ശ്വാസം എടുക്കാന്‍ നാലര ആഴ്ചയോളം എടുത്തെന്ന് മൈക്ക് ഷുള്‍ട്‌സ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com