കൊത്തിയെടുത്ത് പറക്കാന്‍ കഴിയാതെ പരുന്ത്, രക്ഷപ്പെടാന്‍ ജീവന്മരണ പോരാട്ടം നടത്തി പാമ്പ് ( വീഡിയോ)

തമിഴ്‌നാട്ടില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍
കൊത്തിയെടുത്ത് പറക്കാന്‍ കഴിയാതെ പരുന്ത്, രക്ഷപ്പെടാന്‍ ജീവന്മരണ പോരാട്ടം നടത്തി പാമ്പ് ( വീഡിയോ)

ചെന്നൈ: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ നാലാംഘട്ടം രാജ്യത്ത് പുരോഗമിക്കുകയാണ്. അതിനിടെ , പരുന്തും പാമ്പും തമ്മിലുളള പോരാട്ടത്തിന്റെ വീഡിയോ വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍  പ്രചരിക്കുന്നത്. കാര്‍ത്തിക് രാമമൂര്‍ത്തി എന്ന ആളാണ് വീഡിയോ പകര്‍ത്തിയത്. 

തമിഴ്‌നാട്ടില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. ചെന്നൈയുടെ പ്രാന്തപ്രദേശത്ത് നിന്നാണ് കൗതുകം ഉണര്‍ത്തുന്ന വീഡിയോ പകര്‍ത്തിയത്. വാഹനഗതാഗതം മൂലം പാമ്പിനെ കൊത്തിയെടുത്ത് പറക്കാന്‍ കഴിയാതെ നില്‍ക്കുകയാണ് പരുന്ത്. അതിനിടെ പരുന്തില്‍ നിന്ന് രക്ഷപ്പെടാന്‍ പാമ്പ് ജീവന്മരണ പോരാട്ടം നടത്തുന്നതാണ് വീഡിയോയില്‍ ഉളളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com