രാജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവ്; ഞെട്ടിക്കുന്ന വിഡിയോ; വൈറല്‍

ബക്കറ്റില്‍ വെള്ളമെടുത്ത് രാജവെമ്പാലയുടെ തലവഴി വെള്ളമൊഴ്ച്ച് കുളിപ്പിക്കുകയാണ് യുവാവ്
രാജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവ്; ഞെട്ടിക്കുന്ന വിഡിയോ; വൈറല്‍

'വെള്ളം കോരിക്കുളിപ്പിച്ച് കിന്നരിച്ചോമനിച്ചയ്യയ്യാ, എന്റെ മാരിപ്പളുങ്കിപ്പോ രാജപ്പൂ മൊട്ടായ് പോയടീ'. ഈ വിഡിയോ കണ്ടാല്‍ ആരായാലും രണ്ടുവരി പാടിപ്പോകും. ഒരു ഭീമന്‍ രാജവെമ്പാലയെ കൊച്ചുകുട്ടിയെപ്പോലെ കോരിക്കുളിപ്പിക്കുന്ന യുവാവിന്റെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസസ് ഓഫിസറായ സുശാന്ത നന്ദയാണ് രസകരമായ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ബക്കറ്റില്‍ വെള്ളമെടുത്ത് രാജവെമ്പാലയുടെ തലവഴി വെള്ളമൊഴ്ച്ച് കുളിപ്പിക്കുകയാണ് യുവാവ്. ഇടയ്ക്ക് അതിന്റെ തലയില്‍ തൊട്ട് കൊഞ്ചിക്കുന്നുമുണ്ട്. കുളിക്കാന്‍ വേണ്ടി യുവാവിന്റെ മുന്നില്‍ തലകുനിച്ച് നിന്നുകൊടുക്കുകയാണ് രാജവെമ്പാല. വേനല്‍ക്കാലമല്ലേ, ആരാണ് നല്ലൊരു കുളി ആഗ്രഹിക്കാത്തത് എന്ന അടിക്കുറിപ്പിലാണ് നന്ദ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനൊപ്പം തന്നെ ഇത് അപകടകരമാണെന്നും ചെയ്യാന്‍ ശ്രമിക്കരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 

എന്തായാലും വിഡിയോ പങ്കുവെച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ് ഇത്. യുവാവിനെ പുകഴ്ത്തിക്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com