അപൂർവങ്ങളിൽ അപൂർവം; 800 പൗണ്ട് തൂക്കമുള്ള ഭീമൻ കടലാമ വീണ്ടും ആ കരയിലെത്തി; നാല് വർഷങ്ങൾക്ക് ശേഷം

അപൂർവങ്ങളിൽ അപൂർവം; 800 പൗണ്ട് തൂക്കമുള്ള ഭീമൻ കടലാമ വീണ്ടും ആ കരയിലെത്തി; നാല് വർഷങ്ങൾക്ക് ശേഷം
അപൂർവങ്ങളിൽ അപൂർവം; 800 പൗണ്ട് തൂക്കമുള്ള ഭീമൻ കടലാമ വീണ്ടും ആ കരയിലെത്തി; നാല് വർഷങ്ങൾക്ക് ശേഷം

ഫ്‌ളോറിഡ: അപൂർവങ്ങളിൽ അപൂർവമായ 800 പൗണ്ട് തൂക്കമുള്ള കടലാമ മെൽബോൺ ബീച്ചിലേക്ക് വീണ്ടുമെത്തി. ബീച്ചിലേക്ക് കയറി അവിടെ കൂടുണ്ടാക്കിയ ശേഷം കടലിലേക്ക് തിരിച്ചു പോയി. മുട്ടയിടാനായാണ് ഇവ കരയിൽ കൂടുണ്ടാക്കുന്നത്. ഫ്‌ളോറിഡ ഫിഷ് ആന്റ് വൈൽഡ് ലൈഫ് അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

കഴിഞ്ഞ വാരാന്ത്യമാണ് കടലാമ കരയിലെത്തിയത്. ലെതർബാക്ക് ഇനത്തിൽപ്പെട്ട കടലാമയെ റെഡ്‌ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെ പിടികൂടുന്നതും സൂക്ഷിക്കുന്നതും നിയമ വിരുദ്ധമാണെന്ന് മറൈൻ ടർട്ടിൽ റിസർച്ച് ഗ്രൂപ്പ് വക്താവ് ഡോ. കേറ്റ് മാൻസ് ഫീൽഡി പറഞ്ഞു.

2016 മാർച്ചിൽ ഇതേ കടലാമ കരയിലെത്തി കൂടുണ്ടാക്കി തിരിച്ചു പോയിട്ടുണ്ട്. കലാമയുടെ ശരാശരി ആയുസ് 30 വർഷമാണ്. 16 വയസാകുമ്പോൾ പ്രായപൂർത്തിയാകും. കടലാമയുടെ ഏറ്റവും വലിയ ശത്രു മനുഷ്യനാണ്. സാധാനരണ ആമകളിൽ നിന്നു വ്യത്യസ്തമായി ലെതർ ബാക്ക് കടലാമയുടെ പുറത്ത് കട്ടിയുള്ള ആവരണം ഉണ്ടായിരിക്കില്ല. കറുത്തതോ ബ്രൗൺ കളറിലോ തൊലിയാണ് ഉണ്ടായിരിക്കുക. 6.5 അടി വലിപ്പം ഉണ്ടായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com