രണ്ട് കാറുകൾക്കു മുകളിൽ ചവിട്ടി ഇൻസ്റ്റഗ്രാം താരത്തിൻ്റെ സാഹസിക പ്രകടനം; ഞെട്ടി ആരാധകർ,വിഡിയോ 

സ്പ്ലിറ്റ് ഓണ്‍ കാര്‍ അഭ്യാസം അനായാസമായി ചെയ്യുന്ന ഒരു യുവതിയുടെ വിഡിയോയാണ് വൈറലാകുന്നത്
രണ്ട് കാറുകൾക്കു മുകളിൽ ചവിട്ടി ഇൻസ്റ്റഗ്രാം താരത്തിൻ്റെ സാഹസിക പ്രകടനം; ഞെട്ടി ആരാധകർ,വിഡിയോ 

ണ്ട് കാറില്‍ കാല് വച്ചുള്ള അഭ്യാസങ്ങള്‍ സൂപ്പര്‍ ഹീറോ സിനിമകളിലെ പതിവ് കാഴ്ചയാണെങ്കിലും റിയൽ വിഡിയോകളിൽ യാതൊരു എഡിറ്റിങ്ങും ഇല്ലാതെയുള്ള ഇത്തരം അഭ്യാസപ്രകടനങ്ങൾ അത്ര എളുപ്പമല്ല. എന്നാലിപ്പോൾ സ്പ്ലിറ്റ് ഓണ്‍ കാര്‍ അഭ്യാസം അനായാസമായി ചെയ്യുന്ന ഒരു യുവതിയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

അലക്‌സാന്‍ഡ്ര കെഡ്രോവിസ് എന്ന യുവതിയുടേതാണ് ഈ വിഡിയോ. എട്ടാമത് പോളണ്ട് ഗോട്ട് ടാലന്റ് മത്സരത്തിലെ വിജയിയായ അലക്‌സാന്‍ഡ്ര ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വിഡിയോയാണ് അതിവേ​ഗം വൈറലായിരിക്കുന്നത്.  രണ്ട്‌ കാറുകളിലായാണ് അലക്‌സാന്‍ഡ്ര തന്റെ അഭ്യാസപ്രകടനം നടത്തുന്നത്. ഒരു കാര്‍ നീങ്ങുന്നതിനനുസരിച്ച് വളരെ അനായാസത്തോടെ മെയ് വഴക്കത്തോടെ അലക്‌സാന്‍ഡ്ര ബാലന്‍സ് നിലനിര്‍ത്തുന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. 

നിങ്ങള്‍ക്ക് എല്ലുകള്‍ ഒന്നുമില്ലേ എന്നാണ്‌ വിഡിയോ കണ്ട ചിലരുടെ ചോദ്യം. 82,726 പേരാണ് നിലവിൽ വിഡിയോ കണ്ടിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com