പത്ത് വയസുകാരനെ കാർ ഡ്രൈവറാക്കി പിതാവ്; ജീവൻ അപകടത്തിലാക്കുന്ന ഈ പ്ര‌വൃത്തി ക്രിമിനൽ കുറ്റം (വീഡിയോ)

പത്ത് വയസുകാരനെ കാർ ഡ്രൈവറാക്കി പിതാവ്; ജീവൻ അപകടത്തിലാക്കുന്ന ഈ പ്ര‌വൃത്തി ക്രിമിനൽ കുറ്റം (വീഡിയോ)
പത്ത് വയസുകാരനെ കാർ ഡ്രൈവറാക്കി പിതാവ്; ജീവൻ അപകടത്തിലാക്കുന്ന ഈ പ്ര‌വൃത്തി ക്രിമിനൽ കുറ്റം (വീഡിയോ)

ന്റെ മക്കൾ ചെറുപ്രായത്തിൽ തന്നെ വാഹനമോടിക്കും എന്നു പൊങ്ങച്ചം പറയുന്ന ചില മാതാപിതാക്കളുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ച് അപടത്തിൽപ്പെട്ടാൽ സംഭവിക്കുന്ന ഭവിഷ്യത്തിനെക്കുറിച്ചുള്ള അറിവില്ലായ്മയോ നിയമങ്ങൾ തനിക്ക് ബാധകമല്ല എന്ന മനോഭാവമോ ആണ് ഈ പൊങ്ങച്ചം പറച്ചിലിന് പിന്നിൽ.

അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ജാർഖണ്ഡിലെ ധൻബാദ് സ്വദേശി കരുണേഷ് കൗശൽ എന്ന യൂട്യൂബറിട്ട, തന്റെ മകൻ കാറോടിക്കുന്ന വീഡിയോയാണ് ചർച്ചയ്ക്ക് വഴിയൊരുക്കിയത്.

ഏകദേശം പത്തുവയസ് തോന്നിപ്പിക്കുന്ന കുട്ടി ബ്രേക്കിലേക്കും ക്ലച്ചിലേക്കും വളരെ ബുദ്ധിമുട്ടിയാണ് കാൽ എത്തിക്കുന്നതെന്ന് വീഡിയോയിൽ കാണാം. തിരക്കില്ലാത്ത റോഡാണെങ്കിലും പൊതു നിരത്തിലൂടെയാണ് കുട്ടി വാഹനമോടിക്കുന്നത്. വാഹനത്തിന്റെ പിൻസീറ്റിൽ മറ്റൊരു കുട്ടിയുമുണ്ടെന്ന് വീഡിയോയിൽ വ്യക്തമാണ്.

പ്രായപൂർത്തിയാകാത്ത കുട്ടികളെക്കൊണ്ട് വാഹനമോടിപ്പിച്ച് അതിന്റെ വീഡിയോ ചിത്രീകരിച്ച് യൂട്യൂബിലിടുന്ന പ്രവണത നേരത്തെയും ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ നിയമ നടപടിയും ഉണ്ടായിട്ടുണ്ട്.

കുട്ടികളുടെ മാത്രമല്ല റോഡിലെ മറ്റു യാത്രക്കാരുടേയും ജീവൻ അപകടത്തിലാക്കുന്ന ഇത്തരത്തിലുള്ള പ്രവൃത്തി കർശന ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് രക്ഷിതാവിനോ, വാഹന ഉടമയ്ക്കോ 25000 രൂപ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com