ചന്ദ്രക്കലത്തലയുമായി പാമ്പ്; വിചിത്ര രൂപം, കൗതുകം, സംഗതി പക്ഷേ...

മുപ്പത് സെറ്റീമീറ്ററോളം നീളമുള്ള ഈ പാമ്പിന്റെ തല അര്‍ദ്ധ ചന്ദ്രന്റെ ആകൃതിയിലാണ് കാണപ്പെട്ടത്
ചന്ദ്രക്കലത്തലയുമായി പാമ്പ്; വിചിത്ര രൂപം, കൗതുകം, സംഗതി പക്ഷേ...

മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിചിത്ര രൂപമുള്ള പാമ്പിനെ പിടികൂടി എന്ന അറിയിപ്പുമായാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിച്ചത്. മുപ്പത് സെറ്റീമീറ്ററോളം നീളമുള്ള ഈ പാമ്പിന്റെ തല അര്‍ദ്ധ ചന്ദ്രന്റെ ആകൃതിയിലാണ് കാണപ്പെട്ടത്. മിഡ്‌ലോതിയന്‍ എന്ന സ്ഥലത്താണ് ഈ പാമ്പിനെ കണ്ടത്. 

വെര്‍ജീനിയ വന്യജീവി പാലകരാണ് അപൂര്‍വ്വ പാമ്പിന്റെ ചിത്രവും വിവരങ്ങളും പുറത്തുവിട്ടത്. കോപ്പര്‍ഹോഡ് എന്ന ഇനം പാമ്പിന്റെ ഇരുതലയന്‍ വകഭേദമാണോ ഇതെന്നായിരുന്നു സംശയം. അതുകൊണ്ട് പാമ്പിനെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ കൈമാറണം എന്ന് കുറിച്ചാണ് ചിത്രം പങ്കുവച്ചത്. ഇതിനുപിന്നാലെയാണ് സംഗതി പാമ്പല്ല ഒരു തരം പുഴു ആണെന്ന് തിരിച്ചറിഞ്ഞത്. 

ചിത്രത്തിന് താഴെ കമന്റ് ചെയ്തവര്‍ പലരും ഇത് ഹാമ്മര്‍ ഹെഡ് എന്ന പുഴു ആണെന്ന് പറഞ്ഞു. ചില സ്ഥലത്ത് ഇവയെ ഷൗവല്‍ഹെഡ് എന്നാണ് പറയുന്നത്. ഇവയെ കൊല്ലാന്‍ പ്രയാസമാണെന്നും കമന്റുകള്‍ കുറിച്ചവര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com