ചെറിയ തലച്ചോറും വലിയ പല്ലുകളും, രണ്ട് കോടി വര്‍ഷം പഴക്കമുള്ള തലയോട്ടി; മനുഷ്യന്റെ അകന്ന ബന്ധു 

ഹോമിനിന്‍ പറാന്‍ത്രോപ്പസ് റോബസ്റ്റസിന്റെ ആദ്യമായി കണ്ടത്തുന്ന ഏറ്റവും മികച്ച ഉദ്ദാഹരണമാണ് ഇത്
ചെറിയ തലച്ചോറും വലിയ പല്ലുകളും, രണ്ട് കോടി വര്‍ഷം പഴക്കമുള്ള തലയോട്ടി; മനുഷ്യന്റെ അകന്ന ബന്ധു 

ണ്ട് കോടി വര്‍ഷം പഴക്കമുള്ള മനുഷ്യന്റെ അകന്ന ബന്ധുവെന്ന് കരുതുന്ന ജീവിയുടെ തലയോട്ടി കണ്ടെത്തി. ദക്ഷിണാഫ്രിക്കയിലെ ഒരു ഗുഹയില്‍ നിന്ന് ഓസ്‌ട്രേലിയന്‍ പുരാവസ്തു ശാസ്ത്ര സംഘമാണ് തലയോട്ടി കണ്ടെത്തിയത്. വലിയ പല്ലുകളുള്ള വര്‍ഗ്ഗമാണ് ഇവ.

ചെറു തലച്ചോറുള്ള ഹോമിനിന്‍ പറാന്‍ത്രോപ്പസ് റോബസ്റ്റസിന്റെ ആദ്യമായി കണ്ടത്തുന്ന ഏറ്റവും മികച്ച ഉദ്ദാഹരണമാണ് ഇത്. ഏതാണ്ട് ഇരുപത് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയില്‍ ഉടലെടുത്ത മനുഷ്യവിഭാഗമായ ഹോമോ ഇറക്ടസ് ഉണ്ടായിരുന്ന അതേസമയത്ത് ഭൂമിയിലുണ്ടായിരുന്നതാണ് പറാന്‍ത്രോപ്പസ് റോബസ്റ്റസ്. എന്നാല്‍ ഹോമോ ഇറക്ടസും പറാന്‍ത്രോപ്പസ് റോബസ്റ്റസും രണ്ട് വ്യത്യസ്ത വര്‍ഗ്ഗമാണെന്ന് ശാസ്ത്രസംഘം പറയുന്നു. 

ഹോമോ ഇറക്ടസ് വലിയ തലച്ചോറും ചെറിയ പല്ലുകളും ഉള്ളവയാണ്. അതേസമയം പറാന്‍ത്രോപ്പസ് റോബസ്റ്റസിന് വലിയ പല്ലുകളും ചെറിയ തലച്ചോറുമാണ് കണ്ടെത്തിയത്. ഫോസില്‍ രേഖകള്‍ അനുസരിച്ച് രണ്ട് കോടി വര്‍ഷം മുമ്പ് ഹോമോ ഇറക്ടസിനെക്കാളും കൂടുതല്‍ വ്യാപകമായി ഭൂമിയിലുണ്ടായിരുന്നത് പറാന്‍ത്രോപ്പസ് റോബസ്റ്റസ് ആണെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നതായും ശാസ്ത്രസംഘം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com