തപാല്‍പ്പെട്ടിയില്‍ കംഗാരു കുഞ്ഞിനെ ഇട്ട് അജ്ഞാത വ്യക്തിയുടെ ക്രൂരത; ഒടുവില്‍ രക്ഷപ്പെടുത്തി; കൈയടി

തപാല്‍പ്പെട്ടിയില്‍ കംഗാരു കുഞ്ഞിനെ ഇട്ട് അജ്ഞാത വ്യക്തിയുടെ ക്രൂരത; ഒടുവില്‍ രക്ഷപ്പെടുത്തി; കൈയടി
തപാല്‍പ്പെട്ടിയില്‍ കംഗാരു കുഞ്ഞിനെ ഇട്ട് അജ്ഞാത വ്യക്തിയുടെ ക്രൂരത; ഒടുവില്‍ രക്ഷപ്പെടുത്തി; കൈയടി

സിഡ്‌നി: വഴിയരികിലെ തപാല്‍പ്പെട്ടിയില്‍ കംഗാരു കുഞ്ഞിനെ ഇട്ട് അജ്ഞാതനായ വ്യക്തിയുടെ ക്രൂരത. പെട്ടിക്കുള്ളില്‍ കുടുങ്ങിപ്പോയ കംഗാരു കുഞ്ഞിനെ ജീവനോടെ തന്നെ രക്ഷപ്പെടുത്തി. ഓസ്‌ട്രേലിയയിലാണ് സംഭവം. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിന് സമീപം വൂംഗൂല്‍ബയിലുള്ള ഒരു തപാല്‍പ്പെട്ടിക്കുള്ളിലാണ് കംഗാരു കുഞ്ഞ് കുടുങ്ങിയത്. 

അജ്ഞാതനായ ഏതോ വ്യക്തിയാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് അധികൃതര്‍ വ്യക്തമാക്കി. കംഗാരു കുഞ്ഞിനെ ഇത്തരത്തില്‍ പെട്ടിയില്‍ ഇടാനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല എന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

ക്വീന്‍സ്‌ലന്‍ഡ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് ഉദ്യോഗസ്ഥരാണ് കുഞ്ഞു കംഗാരുവിനെ രക്ഷപ്പെടുത്തിയത്. ഉദ്യോഗസ്ഥര്‍ തന്നെയാണ് കംഗാരു കുഞ്ഞിന്റെ ചിത്രം സഹിതമുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടത്. 

കംഗാരു കുഞ്ഞ് തപാല്‍പ്പെട്ടിയില്‍ കുടുങ്ങിയ സംഭവം ഇങ്ങനെ സന്തോഷകരമായി പര്യവസാനിച്ചതില്‍ സന്തോഷമുണ്ടെന്ന് പിമ്പാമ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് (എഫ്ആര്‍എസ്) ഉദ്യോഗസ്ഥര്‍ ചിത്രത്തോടൊപ്പം കുറിച്ചു. കംഗാരു കുഞ്ഞ് കുടുങ്ങിയതായി വിവരം കിട്ടിയ ഉടനെ തന്നെ പെട്ടെന്ന് പ്രതികരിക്കാനും കുഞ്ഞിനെ രക്ഷിക്കാനും സാധിച്ചു. കുഞ്ഞിനെ വനം ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയെന്നും അവര്‍ കുറിച്ചു. 

ഫയര്‍ റെസ്‌ക്യൂ പ്രവര്‍ത്തകര്‍ക്ക് സോഷ്യല്‍ മീഡിയ കൈയടിച്ചു. ക്രൂരത കാണിച്ച വ്യക്തിക്കെതിരെ വലിയ വിമര്‍ശനവും പലരും ഉന്നയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com