മാഗിക്കൊപ്പം തൈര്! 'കിടിലന്‍ കോംബോ' എന്ന് പെണ്‍കുട്ടി; വൈറല്‍ പോസ്റ്റില്‍ ചര്‍ച്ച മുറുകുന്നു

ഒരു മാഗി-തൈര് കോമ്പോയാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്
മാഗിക്കൊപ്പം തൈര്! 'കിടിലന്‍ കോംബോ' എന്ന് പെണ്‍കുട്ടി; വൈറല്‍ പോസ്റ്റില്‍ ചര്‍ച്ച മുറുകുന്നു


സോസ് കൂട്ടി മാഗി നൂഡില്‍സ് കഴിച്ചവര്‍ ഒരുപാടുപേരുണ്ട്. പക്ഷെ മാഗിയും തൈരും ചേര്‍ത്തുള്ള ഒരു കോമ്പിനേഷന്‍ നിങ്ങളാരെങ്കിലും പരീക്ഷിച്ചിട്ടുണ്ടോ? എന്നാലിപ്പോള്‍ ഒരു മാഗി-തൈര് കോമ്പോയാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. 

ഫെലോണ്‍ മസ്‌ക് എന്ന യുവതിയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ ഇഷ്ടവിഭവത്തിന്റെ ചിത്രം പങ്കുവച്ചത്. ചൂട് നൂഡില്‍സിന് മുകളിലേക്ക് ഒരു കപ്പ് തൈരും ഒഴിച്ചാണ് ഫെലോണ്‍ കഴിക്കുന്നത്.

പോസ്റ്റ് വൈറലായതിന് പിന്നാലെ രണ്ട് ചേരിയിലാണ് ട്വിറ്ററില്‍ അഭിപ്രായം ഉയരുന്നത്. ചിലര്‍ രണ്ടും ഇഷ്ടമാണെന്ന് പറയുന്നുണ്ടെങ്കിലും രണ്ടായി കഴിക്കാനാണ് താത്പര്യമെന്ന് വ്യക്തമാക്കി. ചിലരാകട്ടെ ഈ കോംമ്പോയെ അസാധ്യം എന്നാണ് വിശേഷിപ്പിക്കുന്നത്. മറ്റുചിലര്‍ക്കാകട്ടെ ചിത്രം കണ്ടതോടെ വിശപ്പ് മുറുകി എന്നാണ് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com