വജ്രം, ഇന്ദ്രനീലം, അപൂര്‍വം കല്ലുകള്‍; സമുദ്ര ഡിസൈന്‍; ഈ ഹാന്‍ഡ് ബാഗിന്റെ വില 52 കോടി!

വജ്രം, ഇന്ദ്രനീലം, അപൂര്‍വം കല്ലുകള്‍; സമുദ്ര ഡിസൈന്‍; ഈ ഹാന്‍ഡ് ബാഗിന്റെ വില 52 കോടി!
വജ്രം, ഇന്ദ്രനീലം, അപൂര്‍വം കല്ലുകള്‍; സമുദ്ര ഡിസൈന്‍; ഈ ഹാന്‍ഡ് ബാഗിന്റെ വില 52 കോടി!

മിലാന്‍: ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള ഹാന്‍ഡ് ബാഗ് പുറത്തിറക്കി ഇറ്റാലിയന്‍ കമ്പനി. ബൊവാറിനി മിലനെസി എന്ന ഇറ്റാലിയന്‍ ബാഗ് നിര്‍മാതാക്കളാണ് വില പിടിപ്പുള്ള ഈ ബാഗിന്റെ നിര്‍മാതാക്കള്‍. ഈ ഹാന്‍ഡ് ബാഗിന്റെ വില കേട്ടാല്‍ നിങ്ങള്‍ സത്യത്തില്‍ ഞെട്ടും. 52 കോടി രൂപയാണ് ഇതിന്റെ വില!

ചീങ്കണ്ണിയുടെ തോല്‍ സംസ്‌കരിച്ചാണ് ഈ ബാഗിന്റെ നിര്‍മാണം. പത്ത് വൈറ്റ് ഗോള്‍ഡ് പൂമ്പാറ്റകളെയാണ് ബാഗിന്റെ പുറത്ത് അലങ്കാരത്തിനായി പതിപ്പിച്ചത്. ഇതില്‍ നാല് പൂമ്പാറ്റകള്‍ക്കുള്ളില്‍ വജ്രങ്ങളാണ് ഘടിപ്പിച്ചിരിക്കുന്നത്. മൂന്ന് പൂമ്പാറ്റകളില്‍ ഇന്ദ്രനീലക്കല്ലുകളാണുള്ളത്. ശേഷിക്കുന്ന മൂന്നെണ്ണത്തില്‍ അപൂര്‍വത നിറഞ്ഞ കല്ലുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ബാഗില്‍ ഉപയോഗിച്ചിരിക്കുന്ന വജ്രമടക്കമുള്ളവ 130 കാരറ്റാണ്. 

സമുദ്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇതിന്റെ ഡിസൈന്‍ തീരുമാനിച്ചിരിക്കുന്നത്. സമുദ്രത്തിന്റെ നിറങ്ങളെ അടിസ്ഥാനമാക്കിയാണ് വില പിടിപ്പുള്ള കല്ലുകള്‍ തീരുമാനിച്ചത്. കമ്പിളിയടക്കമുള്ള വിലപിടിച്ച വസ്തുക്കള്‍ ഉപയോഗിച്ചാണ് ബാഗിന്റെ ഉള്‍വശം നിര്‍മിച്ചത്. 

വാങ്ങുന്ന ആളുടെ പേര് ബാഗില്‍ പതിപ്പിക്കും. മാത്രമല്ല വാങ്ങാന്‍ തീരുമാനിക്കുന്ന ഉപഭോക്താവിനെ അതിന്റെ നിര്‍മാണത്തിലെ ഓരോ ഘട്ടങ്ങളും ലൈവായി കാണിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. തന്റെ പിതാവിന്റെ ഓര്‍മയ്ക്കായാണ് ഈ അപൂര്‍വ ഹാന്‍ഡ് ബാഗ് നിര്‍മിച്ചതെന്ന് ബൊവാറിനി മിലനെസി കമ്പനിയുടെ സഹ സ്ഥാപകനായ മറ്റിയോ റൊഡോള്‍ഫോ മിലനെസി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com