ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് ഒരു ബസ് യാത്ര! 75 ദിവസം; താണ്ടുന്നത് 20 രാജ്യങ്ങളിലെ റോഡുകള്‍

ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് ഒരു ബസ് യാത്ര! 75 ദിവസം; താണ്ടുന്നത് 20 രാജ്യങ്ങളിലെ റോഡുകള്‍
ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് ഒരു ബസ് യാത്ര! 75 ദിവസം; താണ്ടുന്നത് 20 രാജ്യങ്ങളിലെ റോഡുകള്‍

ന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് ബസില്‍ പോയാലോ. പെട്ടെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നും. എന്നാല്‍ അങ്ങനെ ഒരു യാത്ര സംഭവിക്കാന്‍ പോകുകയാണ്. ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്കുള്ള ആദ്യ ബസ് ഋഷികേശില്‍ നിന്ന് യാത്ര തിരിക്കും. 2021 ജൂണിലാണ് ബസ് യാത്ര ആരംഭിക്കുന്നത്. 

ആദ്യ യാത്രയില്‍ 20 പേര്‍ക്കാണ് അവസരമുള്ളത്. ആകെ 21,000 കിലോമീറ്റര്‍ ദൂരമാണ് ബസ് റോഡിലൂടെ താണ്ടുക. 75 ദിവസം നീളുന്ന യാത്രയില്‍ 20 രാജ്യങ്ങളിലൂടെ ബസ് കടന്നുപോകും. 

ഒരു സീറ്റിന് 13.99 ലക്ഷം രൂപയാണ് നിരക്ക്. ആഡംബര ബസിലെ യാത്രക്ക് പുറമേ ലണ്ടനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള റിട്ടേണ്‍ ഫ്‌ളൈറ്റ് ടിക്കറ്റ്, വിസ ഫീസ്, ഒരു ദിവസം രണ്ട് നേരത്തെ ഭക്ഷണം, ഹോട്ടല്‍ താമസം, പ്രാദേശിക ടൂറുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. മദ്യം, ജിഎസ്ടി, ഓരോ ഇടങ്ങളിലും സ്വന്തമായി പ്ലാന്‍ ചെയ്യുന്ന ടൂറുകള്‍ എന്നിവ ഈ പാക്കേജില്‍ ഉള്‍പ്പെടില്ല. യാത്രക്കാരുടെ കൈയില്‍ ശൂന്യമായ 10 പേജുകളുള്ളതും യാത്രാ തീയതി മുതല്‍ 10 മാസത്തേക്ക് സാധുതയുള്ളതുമായ പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം.

ഗുസ്തിയില്‍ സ്വര്‍ണ മെഡല്‍ ജേതാവായ ലഭാന്‍ശു ശര്‍മയാണ് ഈ സ്വപ്ന യാത്ര ഒരുക്കുന്നത്. ലോക സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് കൂടിയായ ലഭാന്‍ശു ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഗെയിംസിലും ഇന്‍ഡോ- നേപ്പാള്‍ ഇന്റര്‍നാഷണല്‍ റെസ്ലിംഗ് ടൂര്‍ണമെന്റിലും സ്വര്‍ണം നേടിയിട്ടുണ്ട്. 

ലഭാന്‍ശുവിനൊപ്പം സഹോദരന്‍ വിശാലും ഈ ഉദ്യമത്തില്‍ പങ്കാളിയായുണ്ട്. ലോകസമാധാനം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് 2019ല്‍ ഡെറാഡൂണില്‍ നിന്ന് ലണ്ടന്‍ വരെ ഇരുവരും റോഡിലൂടെ യാത്ര ചെയ്തിരുന്നു.

ബസ് പോകുന്ന റൂട്ട് ഇങ്ങനെ

ആഴ്ച 1: ഋഷികേശ് മുതല്‍ ഇംഫാല്‍ വരെ
ആഴ്ച 2: മ്യാന്‍മറിലേക്ക് തുടര്‍യാത്ര
ആഴ്ച 3: മ്യാന്‍മര്‍-തായ്ലന്‍ഡില്‍ നിന്നും ലാവോസ്
ആഴ്ച 4: ചൈനയിലെ ചെംഗ്ഡുവിലേക്ക് തുടര്‍യാത്ര
ആഴ്ച 5: ചൈനയിലെ ഡന്‍ഹുവാങിലേക്ക്
ആഴ്ച 6: ചൈനയിലെ കാഷ്ഗറിലേക്ക്
ആഴ്ച 7: കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കിലേക്കും ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കെന്റിലേക്കും
ആഴ്ച 8: കസാക്കിസ്ഥാനിലെ  ബെയ്നു, റഷ്യയിലെ മോസ്‌കോ, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് എന്നിവിടങ്ങളിലേക്ക്
ആഴ്ച 9: പോളണ്ടിലെ ലാത്വിയ, ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ്, ഓസ്ട്രിയ എന്നിവിടങ്ങളിലേക്ക്
ആഴ്ച 10: സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ച്, ഫ്രാന്‍സിലെ പാരീസ്, യുകെയിലെ ലണ്ടന്‍ എന്നിവിടങ്ങളിലേക്ക്
ആഴ്ച 11: വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ്. 

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ : https://www.rishikeshtolondon.com/

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com