നഗരത്തെ ഒരു രാത്രി മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തി ഭീമാകാരന്‍ നീര്‍നായ; വീഡിയോ വൈറല്‍

നഗരത്തെ ഒരു രാത്രി മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തി ഭീമാകാരന്‍ നീര്‍നായ; വീഡിയോ വൈറല്‍
നഗരത്തെ ഒരു രാത്രി മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തി ഭീമാകാരന്‍ നീര്‍നായ; വീഡിയോ വൈറല്‍

സാന്റിയാഗോ: ഒരു രാത്രി മുഴുവന്‍ ഒരു നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തി ഭീമാകാരന്‍ നീര്‍നായ. കടലില്‍ നിന്ന് കരയ്ക്ക് കയറി ജനവാസ കേന്ദ്രത്തിലെത്തിയ നീര്‍നായ നഗരത്തില്‍ വലിയ ഗതാഗത കുരുക്കടക്കം സൃഷ്ടിച്ചു. നീര്‍നായ നഗരത്തിലെത്തിയതിന്റെ വീഡിയോ വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണിപ്പോള്‍. 

ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയിലെ പ്യര്‍ട്ടോ സിസ്‌നെസ് നഗരത്തെയാണ് ഭീമാകാരന്‍ നീര്‍നായ മണിക്കൂറുകളോളം സ്തംഭിപ്പിച്ചത്. രണ്ട് ടണ്‍ ഭാരമുള്ള നീര്‍നായ അക്രമകാരിയല്ലെന്നും ജനവാസ കേന്ദ്രത്തിലെത്തിയതോടെ അത് പരിഭ്രാന്തിയിലായതാണെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.

മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ നീര്‍നായയെ പൊലീസും നാവിക സേനാ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ടാര്‍പോളിനുകള്‍ ഉപയോഗിച്ച് കടലിലേക്ക് തന്നെ തിരിച്ചുവിടുന്നതും വീഡിയോയില്‍ കാണാം. 

'എന്റെ മകനാണ് നീര്‍നായയെ ആദ്യം കണ്ടത്. അതിനെ കണ്ടപ്പോള്‍ എനിക്ക് വലിയ ഭയമുണ്ടായി. പക്ഷേ അത് ശാന്തനായി പതുക്കെയാണ് നീങ്ങിയത്. അതോടെ പേടി മാറി. പിന്നീട് അതിന്റെ വീഡിയോ പകര്‍ത്താന്‍ മകനോട് ആവശ്യപ്പെട്ടു'- അന്റോണിയോ എന്ന വനിത മാധ്യമങ്ങളോട് പ്രതികരിച്ചു. ഇവയെ ഞങ്ങള്‍ എല്ലായ്‌പ്പോഴും കടലില്‍ കാണുന്നു. ഇത്രയും അടുത്ത് ഞാന്‍ നീര്‍നായയെ കണ്ടിട്ടില്ല. എങ്കിലും അപ്രതീക്ഷിതമായി അതിനെ ഇവിടെ കണ്ടപ്പോള്‍ ശരിക്കും ഭയപ്പെട്ടുവെന്നും അന്റോണിയോ കൂട്ടിച്ചേര്‍ത്തു. 

വെള്ളത്തില്‍ എളുപ്പത്തില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്ന കൈകാലുകളുള്ള സമുദ്ര സസ്തനികളാണ് നീര്‍നായകള്‍. ഉപ അന്റാര്‍ട്ടിക്ക്, അന്റാര്‍ട്ടിക്ക് പ്രദേശങ്ങളിലാണ് ഇത്തരത്തിലുള്ള ഭീമന്‍ നീര്‍നായകള്‍ കൂടുതലായുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com