ഇരയ്ക്കായി പോരടിച്ച് പാമ്പുകൾ, പാതിവിഴുങ്ങിയ തവളയ്ക്കുവേണ്ടി കടിപിടി; വീട്ടമ്മ പകർത്തിയ വി‍ഡിയോ 

പരസ്പരം വായ കോർത്തു പിടിച്ച നിലയിൽ പാമ്പുകൾ ഇരയ്ക്കായി കടിപിടി കൂടുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്
ഇരയ്ക്കായി പോരടിച്ച് പാമ്പുകൾ, പാതിവിഴുങ്ങിയ തവളയ്ക്കുവേണ്ടി കടിപിടി; വീട്ടമ്മ പകർത്തിയ വി‍ഡിയോ 

രു തവളയ്ക്കുവേണ്ടി രണ്ട് പാമ്പുകൾ നടത്തുന്ന പോരാട്ടത്തിന്റെ വിഡിയോ വൈറലാകുന്നു. പരസ്പരം വായ കോർത്തു പിടിച്ച നിലയിൽ പാമ്പുകൾ ഇരയ്ക്കായി കടിപിടി കൂടുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. വലിയ തവളയ്ക്കു വേണ്ടിയായിരുന്നു പാമ്പുകളുടെ വാശിയേറിയ പോരാട്ടം. വീട്ടമ്മ പകർത്തിയ വിഡിയോയാണ് ഇത്. 

അമേരിക്കയിലെ പെൻസിൽവാനിയയിലാണ് സംഭവം. കുട്ടിയോടൊപ്പം സംസാരിച്ചു നടക്കവേ പാമ്പിനെ കണ്ട വീട്ടമ്മ ആദ്യം കരുതിയത് മുറിവേറ്റു കിടക്കുകയാണെന്നാണ്. അടുത്തെത്തി നോക്കിയപ്പോഴാണ് രണ്ട് പാമ്പുകളുണ്ടെന്നും ഇരയ്ക്കുവേണ്ടിയുള്ള മത്സരത്തിലാണ് ഇരുവരുമെന്നും മനസ്സിലായത്. തവളയുടെ കൂടുതൽ ഭാ​ഗവും വായിലാക്കിയെങ്കിലും കൂട്ടത്തിലെ വലിയ പാമ്പ് ഒടുവിൽ ഇരയെ ഉപേക്ഷിച്ച് പോകുകയായിരുന്നു. 

തവളയുടെ തലഭാ​ഗം കടിച്ചുപിടിച്ചിരുന്ന ചെറിയ പാമ്പ് വലിയ പാമ്പിന്റെ തലയിലും പിടിമുറുക്കിയിരുന്നു. ഇതോടെയാണ് വലിയ പാമ്പ് ഇരയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. 


 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com