ഒന്നിച്ച് ജീവിച്ചത് അറുപത് വര്‍ഷം, അടുത്തില്ലാതെ 215 ദിവസങ്ങള്‍ കടന്നുപോയി; ഒടുവില്‍ മുത്തച്ഛനും മുത്തശ്ശിയും തമ്മില്‍ കണ്ടു, കെട്ടിപ്പിടിച്ചു (വിഡിയോ) 

കോവിഡ് മഹാമാരിക്കിടയിലാണ് ഇരുവരും ഇത്രയധികം കാലം വിട്ടുനിന്നത്
ഒന്നിച്ച് ജീവിച്ചത് അറുപത് വര്‍ഷം, അടുത്തില്ലാതെ 215 ദിവസങ്ങള്‍ കടന്നുപോയി; ഒടുവില്‍ മുത്തച്ഛനും മുത്തശ്ശിയും തമ്മില്‍ കണ്ടു, കെട്ടിപ്പിടിച്ചു (വിഡിയോ) 

റുപത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ജോസഫും ഇവയും ഏഴ് മാസം തുടര്‍ച്ചയായി തമ്മില്‍ പിരിഞ്ഞിരിക്കുന്നത്. കോവിഡ് മഹാമാരിക്കിടയിലാണ് ഇരുവരും ഇത്രയധികം കാലം വിട്ടുനിന്നത്. ഇപ്പോള്‍ ഈ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടിച്ചേരലിന്റെ വിഡിയോയാണ് നിരവധിപ്പേരുടെ ഹൃദയം കീഴടക്കുന്നത്. 

മാര്‍ച്ചില്‍ ഒരു സര്‍ജറിയുടെ ഭാഗമായി പുനരധിവാസ കേന്ദ്രത്തിലെത്തിയതാണ് ജോസഫ്. ഇവയും ഒപ്പമുണ്ടായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഇരുവരെയും ഒന്നിച്ചുതാമസിക്കാന്‍ അനുവദിച്ചിരുന്നില്ല. ജോസഫ് പൂര്‍ണ്ണമായും മുക്തി നേടുന്നതുവരെ മാറിനില്‍ക്കണമെന്നാണ് ഇവയോട് ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് വിഡിയോ കോളിലൂടെയും ജനാലയ്ക്കപ്പുറം നിന്നുമൊക്കെയായി ഇവര്‍ തമ്മിലുള്ള കണ്ടുമുട്ടലുകള്‍. 215 ദിവസങ്ങളാണ് ഇങ്ങനെ കടന്നുപോയത്. 

"വിവാഹിതരായിട്ട് 60 വര്‍ഷങ്ങള്‍... 215 ദിവസം അകന്നുകഴിഞ്ഞു... ഒടുവില്‍ വീണ്ടും ഒന്നിച്ചു" എന്ന് കുറിച്ചാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. തിരക്കിട്ട് പേപ്പറില്‍ എന്തോ എഴുതികൊണ്ടിരുന്ന ഇവ പെട്ടെന്ന് ഭര്‍ത്താവിനെ അടുത്ത് കണ്ട് അമ്പരന്ന് കെട്ടിപിടിക്കുന്നതാണ് വിഡിയോയില്‍ കാണാനാകുക. ലക്ഷക്കണക്കിന് ആളുകള്‍ കണ്ട വിഡിയോ പലരുടെയും കണ്ണ് നിറച്ചു എന്നാണ് കമന്റുകളില്‍ കുറിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com