അപ്രതീക്ഷിത പ്രളയം, റിസര്‍വോയറില്‍ കുടുങ്ങി കുട്ടിക്കുരങ്ങന്‍ ; അഗ്നിരക്ഷാസേനയുടെ ഇടപെടലില്‍ പുനര്‍ജന്മം ( വീഡിയോ) 

രക്ഷപ്പെടാന്‍ പലതവണ കുരങ്ങന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതുകണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്
അപ്രതീക്ഷിത പ്രളയം, റിസര്‍വോയറില്‍ കുടുങ്ങി കുട്ടിക്കുരങ്ങന്‍ ; അഗ്നിരക്ഷാസേനയുടെ ഇടപെടലില്‍ പുനര്‍ജന്മം ( വീഡിയോ) 

ഗഞ്ചാം : പ്രളയജലത്തില്‍ റിസര്‍വോയറില്‍ കുടുങ്ങിപ്പോയ കുരങ്ങന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് പുനര്‍ജന്മം. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലെ ധരാകോട്ടിലാണ് സംഭവം. 

രണ്ടു ദിവസം മുമ്പാണ് കുട്ടിക്കുരങ്ങന്‍ റിസര്‍വോയറിലെത്തിയത്. ഇതിനിടെ കനത്തമഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ കുരങ്ങന്‍ കുടുങ്ങിപ്പോകുകയായിരുന്നു. 

രക്ഷപ്പെടാന്‍ പലതവണ കുരങ്ങന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതുകണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. ഇവരെത്തി അരമണിക്കൂറിലേറെ പരിശ്രമിച്ചാണ് കുരങ്ങനെ കരയിലെത്തിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com