റെസ്റ്റോറന്റില്‍ പുളളിപ്പുലി, പരിഭ്രാന്തിയില്‍ അതിഥികള്‍ (വീഡിയോ)

ദക്ഷിണാഫ്രിക്ക എംപുമലംഗയിലെ സിംഗിത എബോണി ലോഡ്ജിലാണ് സംഭവം
റെസ്റ്റോറന്റില്‍ പുളളിപ്പുലി, പരിഭ്രാന്തിയില്‍ അതിഥികള്‍ (വീഡിയോ)

റെസ്റ്റോറന്റില്‍ പുളളിപ്പുലി നടന്നുനീങ്ങുന്നതിന്റെ വീഡിയോ വൈറല്‍. ദക്ഷിണാഫ്രിക്ക എംപുമലംഗയിലെ സിംഗിത എബോണി ലോഡ്ജിലാണ് സംഭവം.

സിംഗിത എബോണി ലോഡ്ജാണ് ഫെയ്‌സ്ബുക്കില്‍ വീഡിയോ പങ്കുവെച്ചത്. ഒരു ഭാവ വ്യത്യാസവുമില്ലാതെ സാധാരണരീതിയില്‍ പുളളിപ്പുലി റെസ്റ്റോറന്റിലൂടെ കടന്നുപോകുന്നതാണ് വീഡിയോയിലുളളത്. 

റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ഒരാളാണ് ഇതിന്റെ വീഡിയോ പകര്‍ത്തിയത്.മാന്‍ വര്‍ഗത്തില്‍പ്പെട്ട ബുഷ്ബുക്കിനെ പിന്തുടര്‍ന്നും ലോഡ്ജിന് മുന്‍പില്‍ പുളളിപ്പുലി ഇതിന് മുന്‍പ് വന്നിട്ടുണ്ട്. ലോഡ്ജിന് മുന്‍പിലുളള നദീതീരത്താണ് അന്ന് പുളളിപ്പുലിയെ കണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com