കുഞ്ഞിന്റെ മുറിയിലെത്തിയ അമ്മ ഞെട്ടി ; കിടക്കയിലെ ബ്ലാങ്കറ്റില്‍ കൂറ്റന്‍ പെരുമ്പാമ്പ് ( വീഡിയോ)

രണ്ട് മീറ്ററിലധികം നീളമുള്ള കൂറ്റന്‍ പെരുമ്പാമ്പാണ് കുഞ്ഞിന്റെ മുറിയില്‍ കയറിപ്പറ്റിയത്
കുഞ്ഞിന്റെ മുറിയിലെത്തിയ അമ്മ ഞെട്ടി ; കിടക്കയിലെ ബ്ലാങ്കറ്റില്‍ കൂറ്റന്‍ പെരുമ്പാമ്പ് ( വീഡിയോ)


കുട്ടിയുടെ മുറിയിലെത്തിയ അമ്മ കണ്ടത് കിടക്കയില്‍ സുഖമായി കിടക്കുന്ന കൂറ്റന്‍ പെരുമ്പാമ്പിനെ. കിടക്കയിലുണ്ടായിരുന്ന ഇലക്ട്രിക് ബ്ലാങ്കറ്റിന്റെ ചൂടുപറ്റി സുഖമായി ഉറങ്ങുകയായിരുന്നു വിരുതന്‍. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്സന്‍ഡിലാണ് സംഭവം.

രണ്ട് മീറ്ററിലധികം നീളമുള്ള കൂറ്റന്‍ പെരുമ്പാമ്പാണ് കുഞ്ഞിന്റെ മുറിയില്‍ കയറിപ്പറ്റിയത്. ഉടന്‍ തന്നെ പാമ്പ് വിദഗ്ദ്ധരെ വിവരമറിയിച്ചു. പെരുമ്പാമ്പിന്റെ വലിപ്പം കണ്ട് സ്ഥലത്തെത്തിയ പാമ്പ് പിടിത്തക്കാരന്‍ പോലും അമ്പരന്നു.

തന്റെയടുത്ത് ആളുകള്‍ ഉണ്ടെന്ന് മനസിലായിട്ടും അനങ്ങാതെ കിടക്കയില്‍ തന്നെ കിടക്കുകയാണ് പാമ്പ്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. 

ഒടുവില്‍ പാമ്പ് പിടിത്തക്കാരന്‍ പെരുമ്പാമ്പിനെ പിടികൂടി ബാഗിലാക്കി കാടിനുള്ളിലേക്ക് തുറന്നുവിട്ടു. കുട്ടി മുറിയില്‍ ഇല്ലാത്തതിനാല്‍ അപകടമാണ് ഒഴിവായത്. 

മഴ മൂലം ചൂട് തേടിയാകാം പാമ്പ് വീടിനുള്ളില്‍ കടന്നതെന്നാണ് പാമ്പ് വിദഗ്ദ്ധരുടെ നിഗമനം. കാലാവസ്ഥ മാറ്റം സംഭവിക്കുന്ന സമയത്ത് ഇണചേരാനായി പാമ്പുകള്‍ പുറത്തിറങ്ങാന്‍ സാദ്ധ്യത കൂടുതലാണെന്നും, ഈ സമയം അവ കൂടുതല്‍ അപകടകാരികളാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com