'ആ വിളി ദൈവത്തിന്റേത്'- മരണക്കയത്തിലേക്ക് ആണ്ടു പോയ മിണ്ടാപ്രാണിക്ക് പുതുജീവൻ; ഒരു കുടുംബത്തിന്റെ വരുമാന മാർ​ഗ​ത്തിനും

ആ വിളി ദൈവത്തിന്റേത്- മരണക്കയത്തിലേക്ക് ആണ്ടു പോയ മിണ്ടാപ്രാണിക്ക് പുതുജീവൻ; ഒരു കുടുംബത്തിന്റെ വരുമാന മാർ​ഗ​ത്തിനും
'ആ വിളി ദൈവത്തിന്റേത്'- മരണക്കയത്തിലേക്ക് ആണ്ടു പോയ മിണ്ടാപ്രാണിക്ക് പുതുജീവൻ; ഒരു കുടുംബത്തിന്റെ വരുമാന മാർ​ഗ​ത്തിനും

കണ്ണൂർ: പ​തി​വ്​ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന പു​ഴ​ക്ക്​ പ​ക​രം മ​റ്റൊ​രു പു​ഴ​യി​ലേ​ക്ക്​ പോ​കാനുള്ള ഫയർഫോഴ്സ് അം​ഗങ്ങളുടെ തീരുമാനം രക്ഷിച്ചത് മിണ്ടാപ്രാണിയുടെ ജീവൻ. ഒപ്പം ഒരു കുടുംബത്തിന്റെ ജീവിത മാർ​ഗവും. ചളിക്കുഴിയിൽ മുങ്ങിത്താണ പശുവിനെയാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്.

തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ പെ​രു​മ്പ പു​ഴ​യി​ൽ ഡി​ങ്കി പ​രി​ശീ​ല​ന​ത്തി​ന് പോ​വു​ക​യാ​യി​രു​ന്ന ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മാ​ണ്​ പ​ശു​​വിന്റെ ര​ക്ഷ​ക​രാ​യ​ത്. 101ൽ ​ആ​രും വി​ളി​ച്ചു​ പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും പതിവ് പുഴയിൽ നിന്ന് മാറി പരിശീലനത്തിന് മറ്റൊരു പുഴ തിരഞ്ഞെടുക്കാനുള്ള തീരുമാനവും ആ ​വ​ഴി വ​രാ​നു​ള്ള തോ​ന്ന​ലു​ണ്ടാ​ക്കി​യ​തും​ ദൈ​വ​മാ​യി​മാ​യി​രി​ക്കു​മെ​ന്ന്​ ഇ​വ​ർ ക​രു​തു​ന്നു.

ത​ട്ടാ​ർ​ക​ട​വ്​ പു​ഴ​യി​ലാ​ണ്​ ഫ​യ​ർ​ഫോ​ഴ്​​സ്​ സാ​ധാ​ര​ണ പ​രി​ശീ​ല​ന​ത്തി​ന്​ പോ​കാ​റു​ള്ള​ത്. എ​ന്നാ​ൽ, ഇ​ന്ന​ലെ വ​ഴി​യൊ​ന്ന്​ മാ​റ്റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​യ്യ​ന്നൂ​ർ ശാ​ന്തി തി​യ​റ്റ​റി​ന് മു​ൻ​വ​ശത്ത് ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ച​ളി​ക്കു​ഴി​യി​ൽ ഒ​രു പ​ശു വീ​ണു ​കി​ട​ക്കു​ന്ന​ത് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ കെ. ​വി​ശാ​ലിന്റെ ശ്ര​ദ്ധ​യി​ൽ യാ​ദൃ​ച്ഛി​ക​മാ​യി പെ​ടു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​രെ വി​വ​ര​മ​റി​യി​ച്ചു. സേ​നാം​ഗ​ങ്ങ​ൾ സം​ഭ​വ​ സ്ഥ​ല​ത്തേ​ക്ക് പാ​ഞ്ഞെ​ത്തി​യ​പ്പോ​ൾ ശ്വാ​സ​മെ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടി പി​ട​യു​ന്ന പ​ശു​വി​നെ​യാ​ണ്​ ക​ണ്ട​ത്.

ക​യ​ർ ക​ഴു​ത്തി​ൽ മു​റു​കി ത​ല പ​കു​തി വെ​ള്ള​ത്തി​ൽ മു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു പ​ശു. സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ്​ റെ​സ്ക്യൂ ഓ​ഫീ​സ​ർ പി വി​ജ​യ​ൻ, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ്​ റെ​സ്ക്യൂ ഓ​ഫീ​സ​ർ (മെ​ക്കാ​നി​ക്) കെ.​എ​സ്. ജ​യ​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ കു​ഴി​യി​ലി​റ​ങ്ങി പ​ശു​വിന്റെ ത​ല വെ​ള്ള​ത്തി​ൽ ​നി​ന്ന് ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഡെ​ലി​വ​റി ഹോ​സ്, ക​യ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് പ​ശു​വി​നെ വെ​ള്ള​ത്തി​ൽ ​നി​ന്ന്​ ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​വും ആ​രം​ഭി​ച്ചു. അ​പ്പോ​ഴേ​ക്കും വി​വ​ര​മ​റി​ഞ്ഞ് പ​ശു​വിന്റെ ഉ​ട​മ​സ്ഥ​ൻ പ്ര​ദീ​പ​നും സ്ഥ​ല​ത്തെ​ത്തി. അ​ദ്ദേ​ഹം മൃ​ഗ​ഡോ​ക്ട​റെ വി​വ​രം അ​റി​യി​ച്ചു.

പ​ശു​വി​നെ വെ​ള്ള​ത്തി​ൽ ​നി​ന്ന്​ ഉ​യ​ർ​ത്തി ക​ര​യി​ലെ​ത്തി​ച്ച​തി​നു ശേ​ഷം സേ​നാം​ഗ​ങ്ങ​ൾ ഡി​ങ്കി പ​രി​ശീ​ല​ന​ത്തി​നാ​യി പു​ഴ​യി​ലേ​ക്ക് നീ​ങ്ങി. ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ പി​വി ഗി​രീ​ഷ്, രാ​ഹു​ൽ കൃ​ഷ്ണ​ൻ, ജി​ജേ​ഷ് രാ​ജ​ഗോ​പാ​ൽ, ഹോം ​ഗാ​ർ​ഡ് കെ​സി ഗോ​പാ​ല​ൻ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com