കല്യാണത്തിന് ഇറങ്ങിയപ്പോള്‍ അടിയന്തര കോള്‍; സാരി ധരിച്ച് എത്തിയ യുവതി വിഷപ്പാമ്പിനെ പിടികൂടി (വീഡിയോ)

സാരി ധരിച്ച് എത്തിയ സ്ത്രീ വീട്ടില്‍ നിന്ന് പാമ്പിനെ പിടികൂടുന്നതിന്റെ വീഡിയോ വൈറലാകുന്നു.
കല്യാണത്തിന് ഇറങ്ങിയപ്പോള്‍ അടിയന്തര കോള്‍; സാരി ധരിച്ച് എത്തിയ യുവതി വിഷപ്പാമ്പിനെ പിടികൂടി (വീഡിയോ)

ബംഗളൂരു: സാരി ധരിച്ച് എത്തിയ സ്ത്രീ വീട്ടില്‍ നിന്ന് പാമ്പിനെ പിടികൂടുന്നതിന്റെ വീഡിയോ വൈറലാകുന്നു. ഒരു വര്‍ഷം മുന്‍പുളള വീഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു. വലിയ തോതിലുളള സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്നത്.

കര്‍ണാടകയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. പാമ്പുപിടിത്തത്തില്‍ വൈദഗ്ധ്യം നേടിയ നിര്‍സാര ചിട്ടിയാണ് പാമ്പിനെ പിടികൂടിയത്. കല്യാണ പരിപാടിയില്‍ പങ്കെടുക്കാനായി സാരി ധരിച്ച് നില്‍ക്കുമ്പോഴാണ് വീട്ടില്‍ പാമ്പിനെ കണ്ടു എന്ന വിളി എത്തിയത്. തുടര്‍ന്ന് ധരിച്ചിരുന്ന വസ്ത്രത്തില്‍ തന്നെ പാമ്പിനെ പിടിക്കാന്‍ നിര്‍സാര ഇറങ്ങുകയായിരുന്നു.

വീട്ടില്‍ അലമാരയുടെ പിന്നില്‍ ഒളിച്ചിരിക്കുന്ന വിഷപ്പാമ്പിനെ വടി ഉപയോഗിച്ച് പുറത്തുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. തുടര്‍ന്ന് കൈ ഉപയോഗിച്ച് ഇതിന്റെ വാലില്‍ പിടിച്ചു പൊക്കിയെടുത്ത ശേഷം വീടിന്റെ വെളിയിലേക്ക് കൊണ്ടുപോകുന്നതാണ് വീഡിയോയില്‍ അവസാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com