മുയലുമായി വീണ്ടും ഓട്ട മത്സരം? കളിപ്പാട്ട കാറിന് മുകളില്‍ കയറി കുതിച്ചു പായുന്ന ആമ! വൈറല്‍ വീഡിയോ

മുയലുമായി വീണ്ടും ഓട്ട മത്സരം? കളിപ്പാട്ട കാറിന് മുകളില്‍ കയറി കുതിച്ചു പായുന്ന ആമ! വൈറല്‍ വീഡിയോ
മുയലുമായി വീണ്ടും ഓട്ട മത്സരം? കളിപ്പാട്ട കാറിന് മുകളില്‍ കയറി കുതിച്ചു പായുന്ന ആമ! വൈറല്‍ വീഡിയോ

മയും മുയലും പന്തയം വച്ച് ഓട്ടം നടത്തിയ കഥ കുട്ടിക്കാലത്ത് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. മുയലിന്റെ വേഗതയും ആമയുടെ മെല്ലെപ്പോക്കുമാണ് ഈ കഥയുടെ ആധാരം. 

ആമകള്‍ പൊതുവെ വളരെ പതുക്കെ, വേഗം കുറഞ്ഞാണ് സഞ്ചരിക്കാറുള്ളത്. ഈ വേഗക്കുറവിന് ആമ തന്നെ പരിഹാരം കണ്ടെത്തിയ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. 

വീട്ടിനകത്തുള്ള ആമ സഞ്ചാരത്തിനായി തിരഞ്ഞെടുത്തത് ഒരു കുട്ടി കാര്‍ തന്നെയാണ്. വീട്ടിലെ കളിപ്പാട്ട കാറിന് മുകളില്‍ കയറിയിരുന്നാണ് ആമയുടെ സഞ്ചാരം. എര്‍ത്‌സ് ബ്യൂട്ടി എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. 'വേഗത ഗണ്യമായി തന്നെ മെച്ചപ്പെടുത്തിയിട്ടുണ്ട്'- എന്ന അടിക്കുറിപ്പും വീഡിയോക്കൊപ്പമുണ്ട്. 

13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. മുറിയുടെ ഒരു ഭാഗത്ത് നിന്ന് കളിപ്പാട്ട കാറിന് മുകളില്‍ കയറി ആവശ്യമായി വേഗതയില്‍ ആമ സഞ്ചരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 

നിരവധി പേരാണ് വീഡിയോ കണ്ടത്. മുയലുമായി മറ്റൊരു മത്സരം വേണമെങ്കില്‍ ആവാം എന്ന തരത്തിലും പലരും വീഡിയോക്ക് കമന്റിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com