ആനയെ വേണമെന്ന് ഭാര്യ, ഭൂമി വിറ്റ് പ്രിയതമയുടെ ആഗ്രഹം നിറവേറ്റി കര്‍ഷകന്‍; സ്‌നേഹഗാഥ

ബംഗ്ലാദേശില്‍ ഭാര്യയുടെ സ്വപ്‌നം സാക്ഷാത്കരിച്ച് ഭര്‍ത്താവ്
ആനയെ വേണമെന്ന് ഭാര്യ, ഭൂമി വിറ്റ് പ്രിയതമയുടെ ആഗ്രഹം നിറവേറ്റി കര്‍ഷകന്‍; സ്‌നേഹഗാഥ

ധാക്ക: ബംഗ്ലാദേശില്‍ ഭാര്യയുടെ സ്വപ്‌നം സാക്ഷാത്കരിച്ച് ഭര്‍ത്താവ്. ആനയെ വാങ്ങണമെന്ന ഭാര്യയുടെ ആഗ്രഹമാണ് നിറവേറ്റിയത്. ഭൂമി വിറ്റ് കിട്ടിയ പണം കൊണ്ടാണ് ഭര്‍ത്താവ് ആനയെ വാങ്ങിയത്.

ബംഗ്ലാദേശിലെ പഞ്ചഗ്രാം യൂണിയനിലാണ് സംഭവം. ദുലാല്‍ ചന്ദ്ര റോയ് ആണ് ആനയെ വാങ്ങി നല്‍കി ഭാര്യയോടുളള സ്‌നേഹം പ്രകടിപ്പിച്ചത്. കര്‍ഷകനായ ദുലാല്‍ ചന്ദ്ര റോയ് ഏകദേശം ഒരു ഏക്കറോളം വരുന്ന ഭൂമിയാണ് ഭാര്യ തുള്‍സി റാണിക്കായി വിറ്റത്.  മൗലവിബസാറില്‍ പോയാണ് ആനയെ വാങ്ങിയത്. 16.5 ലക്ഷം ബംഗ്ലാദേശി ടാക്ക നല്‍കിയാണ് ആനയെ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു വര്‍ഷം മുന്‍പാണ് ആനയെ വാങ്ങുന്നതായി തുളസി റാണി സ്വപ്‌നം കണ്ടത്. ട്രക്കിലാണ് ആനയെ കൊണ്ടുവന്നത്. ഇതിന് മാത്രമായി 20,000 ബംഗ്ലാദേശി ടാക്കയാണ് ചെലവഴിച്ചത്. ഇതിന് മുന്‍പും സ്വപ്‌നത്തില്‍ കണ്ടതിന്റെ പേരില്‍ മൃഗങ്ങളെ വാങ്ങിയിട്ടുണ്ട്. കുതിര, ആട് അടക്കമുളള മൃഗങ്ങളെയാണ് വാങ്ങിയത്.

ആനയെ കാണാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിപ്പേരാണ് തുളസി റാണിയുടെ വീട്ടില്‍ എത്തിയത്. ആനയ്ക്ക് പുറമേ പാപ്പാനെയും ദുലാല്‍ ചന്ദ്ര സംഘടിപ്പിച്ചിട്ടുണ്ട്. പ്രതിമാസം 15000 ബംഗ്ലാദേശി ടാക്ക നല്‍കാമെന്ന ഉറപ്പിലാണ് പാപ്പാനെ കൊണ്ടുവന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com