പോത്തിന് മുന്നില്‍ തോറ്റോടി സിംഹം; വീഡിയോ വൈറല്‍

സിംഹങ്ങളെ കൂട്ടമായി വന്ന് തുരത്തിയോടിക്കുന്ന കാട്ടുപോത്തുകളാണ് വീഡിയോയിലെ താരങ്ങള്‍
പോത്തിന് മുന്നില്‍ തോറ്റോടി സിംഹം; വീഡിയോ വൈറല്‍

ഒന്നിച്ചു നിന്നാല്‍ ഏത് വമ്പനെയും കൊമ്പുകുത്തിക്കാനാകുമെന്നാണ് ചൊല്ല്. ഇത് തത്വം മനുഷ്യര്‍ക്ക് മാത്രമല്ല മറ്റ് മൃഗങ്ങള്‍ക്കും ബാധകമാണ്. ഇത് അന്വര്‍ത്ഥമാക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. 

കാട്ടിലെ രാജാവെന്ന് പേരുകേട്ട സിംഹങ്ങളെ കൂട്ടമായി വന്ന് തുരത്തിയോടിക്കുന്ന കാട്ടുപോത്തുകളാണ് വീഡിയോയിലെ താരങ്ങള്‍. ആലസ്യത്തോടെ മണ്‍പാതയിലിരിക്കുന്ന സിംഹക്കൂട്ടത്തിനടുത്തേക്ക് കാട്ടുപോത്തുകള്‍ ഓടിയെത്തുന്നത് വീഡിയോയില്‍ കാണാം. ആദ്യം അവരെക്കണ്ട് കുലുങ്ങാത്ത സിംഹങ്ങള്‍ അവ അടുത്ത് വരുന്നത് കണ്ടതും ജീവനുംകൊണ്ട് പരക്കം പായുന്നുണ്ട്. ആ പ്രദേശത്തു നിന്ന് എല്ലാ സിംഹങ്ങളും ഓടിപ്പോകുന്നത് വരെ കാട്ടുപോത്തുകള്‍ അവരുടെ പിന്നാലെ പോകുന്നുണ്ട്.

സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 'സിംഹങ്ങള്‍ക്ക് ഇത് വാര്‍ട്ടര്‍ലൂ യുദ്ധത്തിന് സമാനം. ഒന്നിച്ച് വന്ന് സിംഹക്കൂട്ടത്തെ തുരത്തിയോടിക്കുന്ന കാട്ടുപോത്തിന്‍കൂട്ടം'' എന്ന അടിക്കുറിപ്പോടെയാണ് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com