സിഡ്നി: ഓടിക്കൊണ്ടിരിക്കുന്ന കാറിനുളളില്‍ പാമ്പ്. ഡാഷ്ബോര്‍ഡിന്റെ താഴെയുളള ബോക്സില്‍ നിന്നും വിഷമുളള പാമ്പിനെ പിടികൂടി. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.
ഓസ്ട്രേലിയയിലാണ് സംഭവം. കാര്‍ ഓടിക്കുന്നതിനിടെ ഡാഷ്ബോര്‍ഡിന്റെ താഴെയുളള ബോക്സില്‍ എന്തോ അനങ്ങുന്നതായി സംശയം തോന്നിയ സ്ത്രീ വാഹനം നിര്‍ത്തി. തുടര്‍ന്ന് പാമ്പ് വിദഗ്ധനെ വിളിക്കുകയായിരുന്നു. മാരക വിഷമുളള റെഡ് ബെല്ലി ബ്ലാക്ക് വിഭാഗത്തില്‍പ്പെട്ട പാമ്പിനെയാണ് പിടികൂടിയത്. ഓസ്ട്രേലിയയില്‍ പതിവായി കാണുന്ന പാമ്പാണിത്.
കാറില്‍ കുടുങ്ങിയാല്‍ പാമ്പിനെ കണ്ടെത്താന്‍ വിഷമകരമാണ്.കാറില്‍ പാമ്പ് ഉണ്ടെന്ന് തിരിച്ചറിയാന്‍ തന്നെ ബുദ്ധിമുട്ടാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ