'റെയ്ൻഡീർ ചുഴലി'- ഡ്രോൺ പകർത്തിയ അത്യപൂർവ വീഡിയോ! കണ്ടത് ലക്ഷക്കണക്കിന് പേർ; വൈറൽ

'റെയ്ൻഡീർ ചുഴലി'- ഡ്രോൺ പകർത്തിയ അത്യപൂർവ വീഡിയോ! കണ്ടത് ലക്ഷക്കണക്കിന് പേർ; വൈറൽ
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

വിചിത്ര കാഴ്ചയുമായി ഒരു അപൂർവ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ഇതിനോടകം ലക്ഷണക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. ഡ്രോണിൽ പതിഞ്ഞ ദൃശ്യമാണ് വ്യാപകമായി പ്രചരിക്കപ്പെട്ടത്. 

ശത്രുക്കളിൽ നിന്ന് രക്ഷപെടാൻ പല ജീവികളും വിവിധ തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. അത്തരത്തിൽ ആർട്ടിക് മേഖലകളിൽ ജീവിക്കുന്ന റെയ്ൻഡീറുകൾ സ്വീകരിച്ച മാർഗമാണ് ഡ്രോണിൽ പതിഞ്ഞത്. ശത്രുക്കൾ ആക്രമിക്കാനെത്തുമ്പോൾ റെയ്ൻഡീർ കൂട്ടം സ്വീകരിക്കുന്ന ഉപായമാണിത്. റഷ്യയിലെ കോലയിൽ നിന്നുള്ളതാണ് ഈ വിചിത്ര കാഴ്ച.

വലയം തീർത്ത് അവ കൂട്ടമായി വട്ടത്തിൽ നടന്നു തുടങ്ങും. വട്ടത്തിന് ഒത്ത നടുവിൽ സംരക്ഷിക്കപ്പെടുക കൂട്ടത്തിലെ കുഞ്ഞുങ്ങളാകും. അതിനു പിന്നിൽ പെൺ റെയ്ൻഡീറുകളും ഏറ്റവുമൊടുവിലായി നീങ്ങുന്നത് കൂടുതലും ആൺ റെയ്ൻഡീറുകളാവും. പുറത്തു നിന്നെത്തുന്ന ശത്രു എത്ര പ്രബലനാണെങ്കിലും ഒരു റെയ്ൻഡീറിനെ ഉന്നം വച്ച് പിടിക്കാനാവില്ല. ഈ തന്ത്രം മത്സ്യങ്ങളും പ്രയോഗിക്കാറുണ്ട്.

ഡ്രോൺ പകർത്തിയ ഈ ദൃശ്യം കണ്ടാൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നതായി തോന്നും. റെയ്ൻഡീർ സൈക്ലോൺ യാഥാർഥ്യമാണെന്ന അടിക്കുറിപ്പോടെ സയൻസ് ഗേൾ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ഈ ദൃശ്യം പങ്കുവച്ചത്. ഫൊട്ടോഗ്രഫറായ ലെവ് ഫെഡോസെയേവ് ആണ് അപൂർവമായ ഈ ദൃശ്യം പകർത്തിയത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com