തക്കാളി തൊലി കളയാന്‍ ഇത്ര എളുപ്പമോ! വെറും അഞ്ച് മിനിറ്റ്, വൈറലായി വിഡിയോ 

തക്കാളി ചൂടാകുമ്പോള്‍ തൊലി നിസാരമായി ഊരിമാറ്റാനാകും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സോസ് മുതല്‍ സൂപ്പ് വരെ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഒന്നാണ് തക്കാളി. ഇതിനായി തൊലി കളഞ്ഞ തക്കാളി നന്നായി ഉടച്ചെടുക്കേണ്ടതുണ്ട്. ഇതില്‍ തന്നെ ഏറ്റവും സമയമെടുക്കുന്നത് തക്കാലിയുടെ തോലി കളയാന്‍ തന്നെയാണ്. 

തക്കാളി ചൂടാക്കി പിന്നയത് തണുത്ത വെള്ളത്തിലിട്ടാണ് പലരും തൊലി വേര്‍പെടുത്തുന്നത്. എന്നാല്‍ സംഗതി ഇത്ര പണിയൊന്നുമില്ല നിസാരമാണെന്ന് കാണിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ജാക്ല്ഫുഡ്ഹാക്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ എത്തിയത്. പാചകം എളുപ്പമാക്കാനുള്ള പൊടികൈകളാണ് ഈ പേജില്‍ പതിവായി ഇടംപിടിക്കുന്നത്. 

തക്കാളികള്‍ രണ്ടായി മുറിക്കുകയാണ് വിഡിയോയില്‍ ആദ്യം. ഒരു പാനില്‍ അല്‍പം ഒലിവ് ഓയില്‍ ഒഴിച്ചശേഷം അത് ചൂടാക്കണം. ഇതിലേക്ക് മുറിച്ച തക്കാളികള്‍ വച്ച് പാന്‍ അടയ്ക്കണം. അഞ്ച് മിനിറ്റ് തക്കാളി ചൂടാകുമ്പോള്‍ തൊലി നിസാരമായി ഊരിമാറ്റാനാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com