രുചിയേറിയ മാമ്പഴം ഏത്? അല്‍ഫോന്‍സ അത്ര കേമമല്ല! ട്വിറ്ററില്‍ ചൂടന്‍ ചര്‍ച്ച 

അല്‍ഫോന്‍സ മാമ്പഴം ഓവര്‍റേറ്റഡ് ആണെന്ന ഒരു ട്വീറ്റിന് പിന്നാലെയാണ് മാങ്ങാ ചര്‍ച്ച ചൂടുപിടിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്ത്യയില്‍ പഴങ്ങളുടെ രാജാവ് മാങ്ങ തന്നെയാണ്. വീണ്ടുമൊരു മാമ്പഴക്കാലം വന്നതോടെ ഇഷ്ട മാങ്ങയെക്കുറിച്ചുള്ള ചര്‍ച്ചകളും ഇതാ നിറഞ്ഞുകഴിഞ്ഞു. അല്‍ഫോന്‍സ മാമ്പഴം ഓവര്‍റേറ്റഡ് ആണെന്ന ഒരു ട്വീറ്റിന് പിന്നാലെയാണ് മാങ്ങാ ചര്‍ച്ച ചൂടുപിടിച്ചത്. 

മാംഗോ വാര്‍സ് എന്ന ഹാഷ്ടാഗിലാണ് മാങ്ങയെക്കുറിച്ചുള്ള ചര്‍ച്ച കൊഴുക്കുന്നത്. ഏറ്റവും ഊതിപ്പെരുപ്പിച്ച ഇനമാണ് അല്‍ഫോന്‍സ. ബ്രാന്‍ഡിന് പിന്നാലെ പോകുന്നവര്‍ക്ക് ശരിക്കും മാങ്ങ എന്താണെന്ന് ഒരു പിടിയുമില്ല. ദശാഹരി, ചൗസ, സഫേദ,  മാള്‍ഡ തുടങ്ങിയ ഇനങ്ങള്‍ പരീക്ഷിച്ചുനോക്കണമെന്നാണ് ട്വീറ്റില്‍ പറയുന്നത്. 

അല്‍ഫോന്‍സയുടെ ജനപ്രീതിയില്‍ എതിര്‍പ്പുമായി കൂടുതല്‍ ട്വീറ്റുകള്‍ എത്തിയെങ്കിലും അല്‍ഫോന്‍സ ഫാന്‍സ് വിട്ടുകൊടുത്തില്ല. അല്‍ഫോന്‍സ ആണ് മാങ്ങ, ബാക്കിയൊക്കെ വെറും പഴങ്ങള്‍ എന്നാണ് ഇവരുടെ മറുപടി. 

അത്ര സുലഭമല്ലാത്ത ചില ഇനം മാങ്ങകളെക്കുറിച്ചും ട്വിറ്ററില്‍ പരാമര്‍ശമുണ്ടായി. ഗോവന്‍ മന്‍കുരാഡ് മാങ്ങയോട് മത്സരിക്കാന്‍ ഒരു വറൈറ്റിക്കുമാകില്ല എന്നാണ് മറ്റുചില ട്വീറ്റ്. മന്‍കുരാഡ് കഴിച്ചാല്‍ പിന്നെ മറ്റൊന്നും ഇഷ്ടപ്പെടില്ലെന്നാണ് ഇവര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com